ബി.എസ്.എഫ് ഡയറക്ടര്‍ ജനറലിനെ കേരളത്തിലേക്ക് തിരിച്ചയച്ച് കേന്ദ്രം; അസാധാരണ നടപടി
ന്യൂഡല്‍ഹി: സര്‍വീസ് കാലാവധി ബാക്കി നില്‍ക്കെ ബി.എസ്.എഫ് മേധാവിയെ നീക്കി കേന്ദ്രം. ബി.എസ്.എഫ് മേധാവിയായ നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിന്‍ അഗര്‍വാളിന് പുറമെ ബി.എസ്.എഫ് വെസ്റ്റ് എസ്.ഡി.ജി വൈബി ഖുരാനിയയെയും സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. 2026വരെ നിതിന്‍ അഗര്‍വാളിന്റെ കാലാവധി നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ അസാധാരണ നടപടി. ബിഎസ്എഫ് മേധാവിയായി നിതിന്‍ അഗര്‍വാളിന് രണ്ടു വര്‍ഷം കൂടി കാലാവധി ബാക്കിയുണ്ട്.
കശ്മിരില്‍ ഇന്ത്യ- പാക് അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ധിച്ചതും തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നതിനും പിന്നാലെയാണ് ഇവരെ സ്ഥാനത്തുനിന്ന് നീക്കിയത്. ആഭ്യന്തര മന്ത്രി അധ്യക്ഷത വഹിച്ച യോഗത്തിനു ശേഷമാണ് മാറ്റം. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അദ്ദേഹം സ്ഥാനമേറ്റത്.
സേനയെ നിയന്ത്രിക്കുന്നതിലും മറ്റ് സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിലും വീഴ്ച്ച വരുത്തിയതിനാലുമാണ് ഇരുവരെയും മാറ്റിയതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."