ക്വാറികളും അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളുമാണ് വയനാട് ദുരന്തത്തിനു കാരണമെന്ന് മാധവ് ഗാഡ്ഗില്‍
പുനെ: ഗാഡ്ഗില്‍ റിപോര്‍ട്ട് ചര്‍ച്ചയാകുന്നതില്‍ സന്തോഷമെന്ന് മാധവ് ഗാഡ്ഗില്‍. 2019ല്‍ മുന്നറിയിപ്പ് തന്നിരുന്നു തന്റെ റിപോര്‍ട്ട്. ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല അവശേഷിക്കില്ലെന്ന്. അഞ്ചുവര്‍ഷം മുമ്പ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സമയത്ത് അദ്ദേഹം വയനാട്ടില്‍ വന്നിരുന്നു.
പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമിതിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം വീണ്ടും പറഞ്ഞു. പശ്ചമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വര്‍ഷം മതിയാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കി. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു അദ്ദേഹം വയനാട് സന്ദര്‍ശിച്ചത്.
പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും മാധവ് ഗാഡ്ഗില്‍. ക്വാറികളുടെ പ്രവര്‍ത്തനങ്ങളും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നും പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ഏല്‍പിക്കുന്ന ആഘാതം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ അനധികൃത റിസോര്‍ട്ടുകളും നിര്‍മാണങ്ങളും നിയന്ത്രിക്കാന്‍ ഇതുവരെയും കഴിഞ്ഞില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഇപ്പോഴും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ വാക്കുകളാണിവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."