ഒന്‍പതാം ക്ലാസ് ജയിച്ചവര്‍ക്ക് കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാം; ആഗസ്റ്റ് 14നകം അപേക്ഷിക്കണം; KSIDC അറ്റന്‍ഡര്‍ റിക്രൂട്ട്‌മെന്റ്
കേരള സര്‍ക്കാരിന് കീഴില്‍ മിനിമം 9ാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി സ്ഥിര സര്‍ക്കാര്‍ ജോലി. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലേക്ക് അറ്റന്‍ഡര്‍ ഒഴിവിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 14. ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSIDC) ക്ക് കീഴില്‍ അറ്റന്‍ഡര്‍ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
കാറ്റഗറി നമ്പര്‍: 199/2024
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 02.01.1988നും 01.01.2006 നുമിടയില്‍ ജനിച്ചവരായിരിക്കണം. മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും നിയമാനുസൃത വയസിളവുണ്ടായിരിക്കും.
യോഗ്യത
ഒന്‍പതാം ക്ലാസ് പാസായിരിക്കണം.
സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണം.
(വനിതകളെയും, ഭിന്നശേഷി ഉദ്യോഗാര്‍ഥികളെയും സൈക്കിള്‍ സവാരി അറിഞ്ഞിരിക്കണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.)
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.
ശ്രദ്ധിക്കുക, ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് അവരുടെ യൂസര്‍ ഐഡിയും, പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31122014ന് ശേഷം എടുത്തതായിരിക്കണം. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ സോഫ്റ്റ് കോപ്പി/ പ്രിന്റ് ഔട്ട് സൂക്ഷിക്കണം.
അപേക്ഷ; click
kerala psc direct recruitment to ksidc ninth class people can apply
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."