HOME
DETAILS

അബൂദബി നീതിന്യായ വകുപ്പ് അര ദശലക്ഷത്തിലധികം ഇ അഭ്യര്‍ഥനകള്‍ പൂര്‍ത്തിയാക്കി

  
August 06, 2024 | 3:24 AM

Abu Dhabi Department of Justice over half a million

അബൂദബി: ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ, എമിറേറ്റിലെ വിവിധ നിയമ, ജുഡീഷ്യല്‍ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അരദശ ലക്ഷത്തിലധികം ഇലക്ട്രോണിക് അഭ്യര്‍ഥനകള്‍ പൂര്‍ത്തിയാക്കിയതായി അബൂദബി നീതിന്യായ വകുപ്പ് (എ.ഡി.ജെ.ഡി) അറിയിച്ചു. കോടതി കാര്യങ്ങളുമായി ബന്ധപ്പെട്ട 394,800 അപേക്ഷകളും പ്രോസിക്യൂഷനുകള്‍ക്കായി 49,821 അപേക്ഷകളും നോട്ടറി പബ്ലിക്, ഡോക്യുമെന്റേഷന്‍ സേവനങ്ങള്‍ ഉള്‍പ്പെടുന്ന 69,487 അഭ്യര്‍ഥനകളും എ.ഡി.ജെ.ഡി കൈകാര്യം ചെയ്തു. 

സ്മാര്‍ട് എ.ഐ മെച്ചപ്പെടുത്തിയ സേവനങ്ങളിലൂടെ വിദൂരമായി ഈ അഭ്യര്‍ഥനകള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നത് യു.എ.ഇ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട്, എ.ഡി.ജെ.ഡി എന്നിവയുടെ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നുവെന്ന് നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി കൗണ്‍സിലര്‍ യൂസഫ് സഈദ് അല്‍ അബ്‌റി  പറഞ്ഞു. അബൂദബിയുടെ ആഗോള മത്സരക്ഷമതയെ ശക്തിപ്പെടുത്തുന്ന നൂതനവും ഭാവി യുക്തവുമായ കോടതികള്‍ സൃഷ്ടിക്കുകയാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ക്രിമിനല്‍ കോടതികള്‍ 78,388 വിധികള്‍ പുറപ്പെടുവിച്ചു. പബ്ലക് പ്രോസിക്യൂഷന്‍ 22,000 ശിക്ഷാ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും 111,501 കേസുകള്‍ പരിഹരിക്കുകയും ചെയ്തു. അബൂദബി ഫാമിലിസിവില്‍അഡ്മിനിസ്‌ട്രേറ്റിവ് കോടതിയില്‍ 11,155 കേസുകളും അബൂദബി വാണിജ്യ കോടതിയില്‍ 10,149 കേസുകളും അബൂദബി ലേബര്‍ കോടതിയില്‍ 1,848 കേസുകളും ഫയല്‍ ചെയ്തു. 98 ശതമാനം ശരാശരി പൂര്‍ത്തീകരണ നിരക്ക് കൈവരിച്ചതായി റിപ്പോര്‍ട്ട് വിശദമാക്കി. 

ജുഡീഷ്യല്‍ സേവനങ്ങളില്‍ 40,254 നോട്ടറി പബഌക് ഇടപാടുകള്‍, 26,593 ഡോക്യുമെന്റേഷന്‍ ഇടപാടുകള്‍, ഡിജിറ്റല്‍ വിവാഹ കരാറുകളുമായി ബന്ധപ്പെട്ട 2,640 ഇടപാടുകള്‍ എന്നിവ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതര തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട് മധ്യസ്ഥത, അനുരഞ്ജനം, കുടുംബ മാര്‍ഗ നിര്‍ദേശ കേന്ദ്രങ്ങള്‍ 12,518 വ്യവഹാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 5,968 കേസുകള്‍ മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും പൂര്‍ത്തിയാക്കി.  7,854 തര്‍ക്കങ്ങള്‍ കുടുംബ മാര്‍ഗനിര്‍ദേശത്തിലൂടെയും കുടുംബ തര്‍ക്കങ്ങള്‍ക്കായി 8,446 സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിലൂടെയും പരിഹരിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ച് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി; പ്രോപ്പർട്ടികളുടെ വിലയിൽ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് ഇരട്ടിയിലധികം വർധന

uae
  •  3 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  3 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  3 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  3 days ago
No Image

കുവൈത്തില്‍ മുട്ട കിട്ടാനില്ല; ഉള്ളതിന് തീപ്പിടിച്ച വിലയും; അടിയന്തര നീക്കവുമായി സര്‍ക്കാര്‍

Kuwait
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

Kerala
  •  3 days ago
No Image

അടുത്ത ഘട്ട ചര്‍ച്ച ഉടനെന്ന് ഖത്തര്‍; ഇസ്‌റാഈലിനെയും ഹമാസിനെയും കൊണ്ടുവരാനാകുമെന്ന് പ്രതീക്ഷ

qatar
  •  3 days ago
No Image

നിയമലംഘന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നത് രാഷ്ട്രത്തെ അട്ടിമറിക്കാനുള്ള ശ്രമമല്ല: ഉമർ ഖാലിദ് കേസിൽ വാദത്തിനിടെ സിബൽ

National
  •  3 days ago
No Image

പ്രതിപക്ഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍, എസ്.ഐ.ആറില്‍ ഒമ്പത്, പത്ത് തീയതികളില്‍ ചര്‍ച്ച 

National
  •  3 days ago
No Image

കോടിയുടെ പി.ജി സീറ്റിൽ പ്രവേശനം നേടുന്നത് 'ദരിദ്രർ'; മെഡിക്കൽ പി.ജി യോഗ്യത നേടിയ ഇ.ഡബ്ല്യു.എസ് വിഭാഗം സ്വകാര്യസ്ഥാപനങ്ങളിൽ കോടികൾ നൽകി പഠിക്കുന്നു

Kerala
  •  3 days ago