HOME
DETAILS

വയനാട് ദുരന്തം; തിരച്ചില്‍ നടത്താത്ത ഒരു സ്ഥലവുമുണ്ടാകില്ല,സ്‌കൂളുകളിലെ ക്യാമ്പുകളിലുള്ളവരെ മാറ്റിത്താമസിപ്പിക്കും മുഖ്യമന്ത്രി

  
August 06, 2024 | 12:57 PM

Kerala Chief Minister Assures No Place Left Unsearched in Wayanad Disaster Schools to Relocate Camps

തിരുവനന്തപുരം: മുണ്ടക്കൈയിലും ചൂരല്‍മലയിലും നടത്തുന്നത് സാധ്യതകളൊന്നും ബാക്കി നിര്‍ത്താതെയുള്ള തിരച്ചിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഊര്‍ജിതമായ തിരച്ചിലും നിരീക്ഷണവും ഇന്ന് നടക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല് നിലമ്പൂര്‍ വരെ ചാലിയാല്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തുന്നു. സൈന്യം, വനംവകുപ്പ്, ഫയര്‍ഫോഴ്‌സ് എന്നിവരെയാണ് തിരച്ചിലിനായി നിയോഗിച്ചിരിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല് വരെയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ ഭാഗത്ത് പ്രത്യേകിച്ച് സണ്‍റൈസ് വാലി പോലെയുള്ള സ്ഥലങ്ങളില്‍ ഹെലികോപ്ടറിലാണ് രക്ഷാപ്രവര്‍ത്തകരെ എത്തിച്ചത്. പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയില്‍ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പോകുന്നത്. നാട്ടുകാരില്‍ നിന്നും പ്രത്യേക സഹായം ലഭിക്കുന്നുണ്ട്. മന്ത്രിസഭ ഉപസമിതി കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ദുരിത ബാധിതരെ സ്‌കൂളിലെ ക്യാമ്പില്‍ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റും. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാുള്ള നടപടി ആരംഭിക്കും. തെരച്ചിലില്‍ തുടര്‍നടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നല്‍കാന്‍ തദ്ദേശ വകുപ്പ് കണക്ക് എടുക്കും. 2391 പേര്‍ക്ക് ഇത് വരെ കൗണ്‍സിലിംഗ് നല്‍കിയെന്നും കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാര്‍ മല സ്‌കൂള്‍ പുനരധിവാസത്തിനുള്ള ടൗണ്‍ ഷിപ്പില്‍ തന്നെ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

"Kerala Chief Minister has assured that no area will be left unsearched in the Wayanad disaster response. Additionally, residents currently in school camps will be relocated. The government is committed to comprehensive disaster management and support."

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  8 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  8 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  8 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  8 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  8 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  8 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  8 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  8 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  8 days ago