HOME
DETAILS

ഒമാനിൽ ന്യൂനമർദം; കനത്ത മഴയിൽ  ഒരു മരണം, ഒഴുക്കിൽ അകപ്പെട്ട് നിരവധി പേർ

  
Ajay
August 06 2024 | 18:08 PM

Low pressure in Oman One dead many trapped in flash floods in heavy rains

മസ്‌കത്ത് :ഒമാനിൽ  ന്യൂനമർദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ. തിങ്കളാഴ്ച മുതൽ തുടങ്ങിയ മഴ ഇന്ന് രാവിലെയോടെ ശക്തമായി. ഇസ്‌കി-സിനാവ് അഞ്ച് പേർ സഞ്ചരിച്ച വാഹനം വാദിയിൽ പെട്ട് (മലവെള്ളപ്പാച്ചിൽ) ഒരു കുട്ടി മരിച്ചതായും നാല് പേരെ രക്ഷപ്പെടുത്തിയതായും റോയൽ ഒമാൻ പൊലീസ് റിപ്പോർട്ട് ചെയ്തു.രക്ഷപ്പെട്ടവരെ ഇബ്ര റഫൻസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.

 മറ്റൊരു സംഭവത്തിൽ വാദി ബനീ ഹനിയിൽ വാദിയിൽ പെട്ട രണ്ട് പേരെ രക്ഷപ്പെടുത്തി എയർലിഫ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു.അതേസമയം, ഒമാനിലെ വടക്കൻ മേഖലയിൽ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ മഴ തുടരുകയാണ്.ബുറൈമി, സുവൈഖ്, ഖാബൂറ, റുസ്താഖ്, ആമിറാത്ത്, മുസന്ന, ഇസ്‌കി, സഹം, ഹംറ, നഖൽ  തുടങ്ങിയ ഇടങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് ശക്തമായ മഴയുള്ളത്. 

ശക്തമായ മഴ പെയ്ത പ്രദേശങ്ങളിൽ വാദികൾ നിറയുകയും ചൂട് കുറയുകയും ചെയ്തു.മഴ കനത്തതോടെ മലമുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചെത്തി വാദികൾ പലതും നിറഞ്ഞ് കവിഞ്ഞ് വെള്ളം റോഡുകളിലേക്കെത്തി.ഇത് ചിലയിടങ്ങളിൽ വെള്ളക്കെട്ടുകൾ സൃഷ്ടിച്ചു.ഒമാനിൽ കനത്ത മഴ ലഭിക്കുമെന്നും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച വരെ മഴ തുടരുമെന്നും ജാ​ഗ്രത പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മിക്ക വടക്കൻ ഗവർണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും തുടർന്നുള്ള ദിവസങ്ങളിലും അസ്ഥിര കാലാവസ്ഥ തുടർന്നാക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.25 മുതൽ 50 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 15 മുതൽ 25 നോട്ട് വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. തീരദേശങ്ങളിൽ തിരമാല ഉയരുകയും,കടൽ പ്രബക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഒമാൻ കടലിന്റെ തീരങ്ങളിൽ തിരമാലകൾ ഉയർന്നേക്കാം. മുഴുവൻ ആളുകളും ജാഗ്രതാ മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Oman is facing severe weather due to a low-pressure system, resulting in intense rainfall and flash floods. The extreme conditions have caused one death and left several people trapped in the floodwaters. Rescue operations are ongoing, and heavy rains are expected to continue.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  5 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago