HOME
DETAILS

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സി.പി.എം അധ്യാപക സംഘടനയായ കെ.എസ്.ടി.എ റിപ്പോര്‍ട്ടിന്റെ തനിപ്പകര്‍പ്പ്; രണ്ടും തയാറാക്കിയത് ഒരേസംഘം

  
Web Desk
August 07, 2024 | 5:49 AM

khader committee report news123

കോഴിക്കോട്: മികവിനായുള്ള വിദ്യാഭ്യാസം എന്ന പേരില്‍ തയാറാക്കിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സി.പി.എം അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ റിപ്പോര്‍ട്ടിന്റെ തനിപ്പകര്‍പ്പ്. രണ്ടു റിപ്പോര്‍ട്ടും തയാറാക്കിയത് ഒരേസംഘം.

ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂള്‍ ലയനം, അധ്യാപക സംഘടനാ റഫറണ്ടം, സ്‌കൂള്‍ സമയമാറ്റം തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം കെ.എസ്.ടി.എ റിപ്പോര്‍ട്ടിലുണ്ട്.

2017ഒക്ടോബറിലാണ് പ്രൊഫ. എം.എ ഖാദര്‍, ഡോ. സി. രാമകൃഷ്ണന്‍, ജ്യോതിചൂഢന്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഘടനാപരവും അക്കാദമികവുമായ മേഖലകളിലെ മാറ്റങ്ങള്‍ നിര്‍ദേശിക്കാനായിരുന്നു നിര്‍ദേശം. കെ.എസ്.ടി.എക്ക് വേണ്ടി റിപ്പോര്‍ട്ട് തയാറാക്കിയ സമിതിയിലെ അംഗങ്ങളാണ് എം.എ ഖാദറും സി. രാമകൃഷ്ണനും.

ഹയര്‍സെക്കന്‍ഡറി സെക്കന്‍ഡറി ലയനമായിരുന്നു കെ.എസ്.ടി.എ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ എട്ടാം തരം വരെയുള്ള വിദ്യാഭ്യാസമേ വരൂവെന്ന് മനസിലാക്കിയാണ് ഖാദര്‍ കമ്മിറ്റിയുടെ പരിഗണനാ വിഷയം ഒരുവര്‍ഷം കഴിഞ്ഞ് പുതുക്കിയത്. ഹയര്‍ സെക്കന്‍ഡറിയെ കമ്മിറ്റിയുടെ പരിധിയിലേക്ക് കൊണ്ടുവരാനായിരുന്നു ഇത്.
1998ഓടെ ഹയര്‍സെക്കന്‍ഡറി മേഖല ശക്തിപ്പെട്ടപ്പോള്‍ ആ വിഭാഗം കേന്ദ്രീകരിച്ച് ഏതാനും അധ്യാപക സംഘടനകള്‍ രൂപവല്‍ക്കരിക്കപ്പെട്ടതാണ് കെ.എസ്.ടിഎയെ അലോസരപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ അധ്യാപക സംഘടനാരംഗത്ത് റഫറണ്ടം വേണമെന്നും 1 മുതല്‍ 12 വരെ ക്ലാസുകളിലെ അധ്യാപകരില്‍ 20 ശതമാനത്തിന്റെ എങ്കിലും പിന്തുണ ഉണ്ടെങ്കിലേ അംഗീകാരം നിലനിര്‍ത്താനാവൂവെന്നതുമാണ് റഫറണ്ടത്തിന്റെ പ്രത്യേകത.

കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പാര്‍ട്ടികളുമായി അനുഭാവം പുലര്‍ത്തുന്ന അധ്യാപക സംഘടനകള്‍ ഹയര്‍ സെക്കന്‍ഡറി മേഖലക്കായി പ്രത്യേകം സംഘടന ഉണ്ടാക്കിയപ്പോള്‍ കെ.എസ്.ടി.എ ഒന്ന് മുതല്‍ 12 വരെ ഒറ്റ സംഘടന മതിയെന്നതില്‍ ശഠിച്ചു. ഇതിനനുസരിച്ച നിര്‍ദേശങ്ങളാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചത്.

സ്‌കൂള്‍ പ്രവര്‍ത്തന സമയം രാവിലെ എട്ട് മുതല്‍ ഒരു മണിവരെ ആക്കണമെന്നും രണ്ടു മുതല്‍ നാലു വരെ സമയവും ശനിയാഴ്ചയും അനുബന്ധ പ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കണമെന്നും ഖാദര്‍ കമ്മിറ്റി നിര്‍ദേശിക്കുന്നു.

10,11,12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശിക്കുന്നു. ദിവസം രണ്ടു പരീക്ഷകള്‍ നടത്താനും മൂന്നു ക്ലാസുകളിലെയും വിദ്യാര്‍ഥികളെ ഇടകലര്‍ത്തി ഇരുത്തി പരീക്ഷ നടത്താനും നിര്‍ദേശമുണ്ട്.
ഹയര്‍സെക്കന്‍ഡറിയുടെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകീട്ട് 4.40 വരെയാണെന്ന തെറ്റായ വിവരവും ഈ റിപ്പോര്‍ട്ടിലുണ്ട്. രാവിലെ ഒമ്പതിനാണ് ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുന്നത്. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിക്ക് ഇപ്പോള്‍ ശനി പ്രവൃത്തിദിവസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

Kerala
  •  a month ago
No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  a month ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  a month ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  a month ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  a month ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  a month ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  a month ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  a month ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  a month ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  a month ago