HOME
DETAILS

8ാം ക്ലാസില്‍ ഇനി ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം

  
August 07, 2024 | 7:48 AM

kerala-ends-all-pass-policy-8th-class

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍.  എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം.

ഇന്റേര്‍ണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നത് മൂലവും ഓള്‍ പാസ് മൂലവും സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. 

നിലവില്‍ നിരന്തര മൂല്യനിര്‍ണയത്തിനും ഒപ്പം തന്നെ വിഷയങ്ങള്‍ക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങള്‍ക്കും 30 ശതമാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാര്‍ക്ക് വേണം. 

 

Kerala government scraps 'no-fail' policy in schools, introducing a new grading system requiring students to secure minimum marks to pass, aiming to improve education quality.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി തേവരയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല; കൊലപാതകമെന്ന് സംശയം

Kerala
  •  4 days ago
No Image

സൗദി മതകാര്യ മന്ത്രാലയം 31,000 ഇമാമുമാരെയും മുഅദ്ദിനുകളെയും നിയമിക്കുന്നു

Saudi-arabia
  •  4 days ago
No Image

'സ്ഥാനാർഥിപ്പടി'; നാടിൻ്റെ പേരായി വാസുവിൻ്റെ മത്സരം

Kerala
  •  4 days ago
No Image

കോടീശ്വര നഗരസഭകളുടെ തിളക്കവുമായി എറണാകുളം; ഭരണം പിടിക്കാൻ വാശിയേറിയ പോരാട്ടം

Kerala
  •  4 days ago
No Image

കേന്ദ്രത്തിന്റെ പുതിയ തൊഴില്‍നിയമം ; വരുന്നത് വൻ മാറ്റങ്ങൾ; ഗുണംപോലെ ദോഷവും; അറിയാം പ്രധാന വ്യവസ്ഥകൾ

National
  •  4 days ago
No Image

സമസ്തയുടെ ആഹ്വാനം ഏറ്റെടുത്ത് ജനം; തഹിയ്യ ഫണ്ട് ശേഖരണം 30 കോടി കവിഞ്ഞു

organization
  •  4 days ago
No Image

വി.എം വിനുവിൻ്റെ സ്ഥാനാർഥിത്വം; പ്രതിസന്ധി മറികടക്കാൻ തീവ്രശ്രമവുമായി യു.ഡി.എഫ്

Kerala
  •  4 days ago
No Image

ദുബൈ റണ്‍ 2025 നാളെ: ശൈഖ് സായിദ് റോഡ് ജനസമുദ്രമാകും

uae
  •  4 days ago
No Image

എസ്.ഐ.ആർ; രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചീഫ് ഇലക്ടറൽ ഓഫീസറുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും

Kerala
  •  4 days ago
No Image

ധർമസ്ഥല വെളിപ്പെടുത്തൽ; പരാതിക്കാരനടക്കം ആറുപേർക്ക് എതിരേ എസ്.ഐ.ടി കുറ്റപത്രം

National
  •  4 days ago