
വഖ്ഫ് ഭേദഗതി ബിൽ പുറത്തുവിട്ട് കേന്ദ്രം: മുസ്‌ലിം ഇതരർക്കും പ്രാതിനിധ്യം, ബിൽ ഇന്ന് പാർലമെന്റിൽ

ന്യൂഡൽഹി: വഖ്ഫ് സ്വത്തുക്കളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം നൽകുന്നതും സ്വത്ത് നഷ്ടമാകാൻ ഇടയാക്കുകയും ചെയ്യുന്ന നിയമഭേദഗതി ബിൽ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. 1995ലെ വഖ്ഫ് നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഭേദഗതിയിൽ വഖ്ഫ് ബൈ യൂസർ എന്ന വ്യവസ്ഥ എടുത്തു കളഞ്ഞു. ഒരു സ്വത്ത് കാലങ്ങളോളം മതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ അത് വഖ്ഫ് സ്വത്തായി മാറുന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്.
വഖ്ഫ് ബോർഡ് സി.ഇ.ഒ മുസ്്ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. സംസ്ഥാന സർക്കാർ സി.ഇ.ഒയെ നിയമിക്കുന്നത് ബോർഡുമായി കൂടിയാലോചിച്ചായിരിക്കണമെന്ന വ്യവസ്ഥയും പുതിയ ബില്ലിലില്ല. ഇതോടെ സർക്കാറിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന സ്ഥിതിവരും. കേന്ദ്ര വഖ്ഫ് കൗൺസിലിലും സംസ്ഥാന വഖ്ഫ് ബോർഡിലും രണ്ട് അമുസ് ലിംകളെയും സ്ത്രീകളെയും ഉൾപ്പെടുത്തും.
കൈയേറിയ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിന് പരിശോധന നടത്താനും നോട്ടിസയക്കാനും സർവേ കമ്മിഷണർക്ക് അധികാരം നൽകുന്ന വഖ്ഫ് നിയമത്തിലെ 40ാം വകുപ്പ് എടുത്തു കളയാനും ബില്ലിൽ വ്യവസ്ഥയുണ്ട്. പകരം പരിശോധനയ്ക്കുള്ള അധികാരം കലക്ടർക്ക് കൈമാറും. ഇതോടെ വഖ്ഫ് സ്വത്തുക്കളിൽ സർക്കാർ കൈയേറ്റം നടത്തിയാൽ നിഷ്പക്ഷമായി നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. വഖ്ഫ് സ്വത്ത് സർക്കാർ സ്വത്താണെന്ന് പരാതിയുയർന്നാൽ പരിശോധന നടത്താൻ കമ്മിഷണർക്ക് അധികാരമുണ്ട്. ഇക്കാര്യത്തിൽ കലക്ടർ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുംവരെ വസ്തുവിനെ വഖ്ഫ് സ്വത്തായി കണക്കാക്കില്ല. ഇതിൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിനു നൽകി. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വഖ്ഫ് ട്രൈബ്യൂണലിന്റെ ഉത്തരവ് അന്തിമമായിരിക്കുമെന്ന വ്യവസ്ഥയും ഒഴിവാക്കി.
വിദ്യാഭ്യാസം, ചാരിറ്റി തുടങ്ങിയ ആവശ്യങ്ങൾക്കായി മക്കളുടെ പേരിൽ വഖ്ഫ് സ്വത്തുക്കൾ നൽകുന്നത് സ്ത്രീകളുടെ പരമ്പരാഗത സ്വത്തവകാശത്തെ ഹനിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും ബിൽ പറയുന്നു. ബോറകൾ, ആഗാഖാനികൾ തുടങ്ങിയവയ്ക്കായി പ്രത്യേക വഖ്ഫ് ബോർഡ് രൂപീകരിക്കും. വഖ്ഫ് ബോർഡുകളിൽ ശീഈ, സുന്നി, ബോറകൾ, ആഗാഖാനികൾ എന്നീ അടിസ്ഥാനത്തിൽ പ്രാതിനിധ്യം നൽകും.വഖ്ഫ് സ്വത്തിൽനിന്നുള്ള വരുമാനത്തിൽനിന്ന് മുത്വവല്ലിമാർ വഖ്ഫ് ബോർഡുകൾക്ക് നൽകേണ്ട വാർഷിക സംഭാവന ഏഴ് ശതമാനത്തിൽനിന്ന് അഞ്ചായി കുറച്ചു.
കൗൺസലിൽ കേന്ദ്രമന്ത്രി, 3 എം.പിമാർ
ന്യൂഡൽഹി: കേന്ദ്ര വഖ്ഫ് കൗൺസൽ എക്സ് ഒഫിഷ്യോ ചെയർപഴ്സൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായിരിക്കുമെന്നാണ് പുതിയ ബിൽ പറയുന്നത്. അഖിലേന്ത്യ സ്വഭാവമുള്ള മുസ്‌ലിം സംഘടനകളിൽനിന്ന് മൂന്നു പേർ പ്രതിനിധികളായുണ്ടാകും. ഭരണനിർവഹണം, ധനമാനേജ്മെന്റ്, എൻജിനീയറിങ് അല്ലെങ്കിൽ മെഡിസിനോ ആർകിടെക്ചറോ മേഖലകളിൽ വിദഗ്ധരായ മൂന്ന് പേരെയും കൗൺസിലിൽ ഉൾപ്പെടുത്തും. മൂന്ന് പാർലമെന്റംഗങ്ങളും അംഗങ്ങളായുണ്ടാകും. രണ്ടുപേർ ലോക്സഭയിൽ നിന്നാകണം. സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജിമാരായിരുന്ന രണ്ടുപേർ, പ്രമുഖ അഭിഭാഷകൻ, മുത്വവല്ലിമാരെ പ്രതിനിധീകരിച്ചൊരാൾ, മുസ്‌ലിം നിയമത്തിൽ വിദഗ്ധരായ മൂന്നു പേർ എന്നിങ്ങനെയാണ് കൗൺസിലിലുണ്ടാകുക. ഇതിൽ രണ്ടുപേർ സ്ത്രീകളും രണ്ടുപേർ അമുസ്്ലിംകളുമായിരിക്കണം. സുന്നി വഖ്ഫ് ബോർഡുകളിലെ അംഗങ്ങൾ സുന്നികളും ശിയാ വഖഫ് ബോർഡുകളിലെ അംഗങ്ങൾ ശിയാക്കളും ആയിരിക്കണം.
വലിയ തോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടും
ന്യൂഡൽഹി: വഖ്ഫ് ബൈ യൂസർ വ്യവസ്ഥ ഇല്ലാതാക്കുന്നത് വലിയ തോതിൽ വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടാൻ ഇടയാക്കും. കൈമാറ്റരേഖ(വഖഫ്്നാമ)യുള്ള വഖ്ഫ്, വാക്കാലുള്ള വഖ്ഫ്, കാലങ്ങളോളം മതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വഖ്ഫ് സ്വത്തായി മാറുന്നത് എന്നിങ്ങനെ മൂന്ന് രീതിയിലാണ് വഖ്ഫ് സ്വത്തുക്കളുണ്ടാകുന്നത്.
മുഗൾകാല നിർമിതികൾ, ഉത്തരേന്ത്യയിലെ പഴയകാല പള്ളികൾ അടക്കമുള്ള വഖ്ഫ് സ്വത്തുക്കളെല്ലാം വഖ്ഫ് ബൈ യൂസർ വഴി വഖ്ഫ് സ്വത്തായി മാറിയവയാണ്. വഖ്ഫ് ബൈ യൂസർ ഇല്ലാതാകുന്നതോടെ രേഖാമൂലമുള്ളതല്ലാത്ത വഖ്ഫ് കൈമാറ്റങ്ങളെല്ലാം കൈയേറിയതാണെന്ന ആരോപണത്തിന്റെ പരിധിയിലാകും. വഖഫ്്നാമയില്ലാത്ത ഒരു സ്വത്തും വഖ്ഫ് സ്വത്താകില്ലെന്നും ബില്ലിൽ പറയുന്നു. വഖ്ഫ് സ്വത്തുക്കളെല്ലാം പ്രത്യേക കേന്ദ്രീകൃത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കലക്ടർ പരിശോധന നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും കരുത്തായത് നിങ്ങളുടെ പ്രാർഥനകൾ'; ആശുപത്രിയുടെ വാതിലുകൾ കടന്ന് വീട്ടിലേക്ക് മടങ്ങുന്ന സന്തോഷം പങ്കുവെച്ച് എം.കെ മുനീർ
Kerala
• 10 days ago
'ബുർഖ ധരിച്ച സ്ത്രീകളുടെ മുഖങ്ങൾ പ്രത്യേകം പരിശോധിക്കണം'; വിവാദ പ്രസ്താവനയുമായി ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ
National
• 10 days ago
ഇസ്റാഈലിനായി രാജ്യത്തിനകത്ത് ആക്രമണങ്ങൾ നടത്തി; ആറ് പേരുടെ വധശിക്ഷ നടപ്പാക്കി ഇറാൻ
International
• 10 days ago
ഡൽഹിയിലെ സ്കൂളുകളിൽ ആർഎസ്‌എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക: എം എസ് എഫ്
National
• 10 days ago
'ഗസ്സയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുകയാണ്, പ്രതിഷേധവുമായി തെരുവിലിറങ്ങൂ' - പ്രശസ്ത ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോള
International
• 10 days ago
'10 ദിവസം മുൻപ് സ്ഥലത്തെത്തി പദ്ധതി തയ്യാറാക്കി'; മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് ശ്വാസംമുട്ടിച്ച് കൊന്നു': ഭാര്യയെ കൊന്ന സാമിന്റെ ഞെട്ടിക്കുന്ന മൊഴി; കുടുംബതർക്കവും സ്വത്തുവിവാദവും കാരണം
crime
• 10 days ago
യുഎഇയിലെ പകുതിയിലധികം ആളുകളും തിരഞ്ഞെടുക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ; പിന്നിലെ കാരണം ഇത്
uae
• 10 days ago
രോഹിത് ശർമയെ ഏകദിന നായക സ്ഥാനത്ത് നിന്ന് നീക്കിയത് ഏറെ പ്രയാസകരമായ തീരുമാനം; മാറ്റത്തിൻ്റെ പിന്നിലെ കാരണം വെളിപ്പെടുത്തി അജിത് അഗാർക്കർ
Cricket
• 10 days ago
ഈ രേഖയില്ലെങ്കിൽ എയർപോർട്ടിൽ കാത്തിരുന്ന് മടുക്കും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എയർലൈൻസ്
uae
• 10 days ago
മികച്ച ശമ്പളത്തിൽ ഒരു പാർട് ടൈം ജോലി, ഇത്തരം പരസ്യങ്ങൾ സൂക്ഷിക്കുക; വ്യാജൻമാർക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 10 days ago
'ഈ ചുമമരുന്നിൻ്റെ വിൽപന വേണ്ട'; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കരുത്: ഡ്രഗ് കൺട്രോളറുടെ നിർദേശം, കേരളത്തിൽ വ്യാപക പരിശോധന ആരംഭിച്ചു
Kerala
• 10 days ago
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 12 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
Kerala
• 10 days ago
വര്‍ക്കല ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദേശ പൗരന് ക്രൂരമര്‍ദ്ദനം; ഉപദ്രവിച്ചത് വാട്ടര്‍ സ്പോര്‍ട്സ് ജീവനക്കാര്‍
Kerala
• 10 days ago
യുഎഇയുടെ ആകാശത്ത് വാൽനക്ഷത്രം; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; ഒക്ടോബർ 17 മുതൽ 27 വരെ ഏറ്റവും മികച്ച സമയം
uae
• 10 days ago
'ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കട്ടെ,സംസ്ഥാനത്ത് അഞ്ചു പുതിയ ദേശീയപാതകള്‍ കൂടി വരുന്നു'-മന്ത്രി റിയാസ്
Kerala
• 10 days ago
ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ സൈക്കിളില്‍ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരന് മരിച്ചു; പെണ്‍കുട്ടി ചികിത്സയില്‍
Kerala
• 10 days ago
എക്സ്പോ സിറ്റി ദുബൈ സന്ദർശിക്കുന്നുണ്ടോ? സൗജന്യ ബസുകളും പാർക്കിംഗും ഒരുക്കി ആർടിഎ
uae
• 10 days ago
വിമാനത്തിലെ കേടായ സീറ്റില്‍ യാത്ര ചെയ്ത യുവതിക്ക് പരിക്ക്; വിമാന കമ്പനിക്ക് പിഴയിട്ടത് രണ്ടര ലക്ഷം
International
• 10 days ago
ഗസ്സ പ്രമേയമാക്കി മൈം; പരിപാടിക്കിടെ കര്‍ട്ടനിടാന്‍ ആവശ്യപ്പെട്ട് അധ്യാപകന്; വിവാദം, ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി
Kerala
• 10 days ago
ഓസ്ട്രേലിയൻ പര്യടനത്തിൽ നായകൻ ഗിൽ; രോഹിത് ശർമക്ക് നായകസ്ഥാനം നഷ്ടം; കോഹ്ലിയും ടീമിൽ
Cricket
• 10 days ago
ഇരുചക്രവാഹനത്തില്‍ ഇടിച്ചു, വിജയ്യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കും; തീരുമാനം ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ
National
• 10 days ago