HOME
DETAILS

യാത്രക്കാരന്റെ 'തമാശ ബോംബ് '; വിമാനം വൈകിയത് രണ്ടു മണിക്കൂര്‍

  
August 08, 2024 | 4:01 AM

Passengers Tamasha Bomb The flight was delayed by two hours

നെടുമ്പാശേരി: സുരക്ഷാ പരിശോധനയ്ക്കിടെ ലഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞ് യാത്രക്കാരന്‍. ഇതേത്തുടര്‍ന്ന് വിമാനം വൈകിയത് രണ്ട് മണിക്കൂര്‍. ഇന്നലെ പുലര്‍ച്ചെ തായ് എയര്‍ലൈന്‍സ് വിമാനത്തില്‍ തായ്‌ലന്റിലേക്ക് പോകാനെത്തിയ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് 'തമാശ ബോംബ് ' പൊട്ടിച്ച് പിടിയിലായത്. 

ആഫ്രിക്കയില്‍ ബിസിനസുകാരനായ ഇയാള്‍ ഭാര്യയും മകനും മറ്റു നാലുപേരോടുമൊപ്പമാണ് തായ്‌ലന്റിലേക്ക് പോകാനെത്തിയത്. ബാഗേജ് പരിശോധന നീണ്ടപ്പോഴാണ് ബാഗില്‍ ബോംബാണെന്ന് ഇയാള്‍ പറഞ്ഞത്. രണ്ടു തവണ ഇത് ആവര്‍ത്തിച്ചതോടെ ഉദ്യോഗസ്ഥര്‍ സുരക്ഷാ വിഭാഗത്തിന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ  ബോംബ് ഉണ്ടെന്ന് പറഞ്ഞത് തമാശയായിട്ടാണെന്ന് ഇയാള്‍ പറഞ്ഞെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി നെടുമ്പാശേരി പൊലിസിന് കൈമാറുകയായിരുന്നു.

ഇയാളുടെ യാത്ര തടഞ്ഞതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്നറിയിച്ചു. കൂടെയുണ്ടായിരുന്നവരുടെയും ടിക്കറ്റുകള്‍ ഇവര്‍ക്കൊപ്പം ഗ്രൂപ്പ് ടിക്കറ്റായിരുന്നു. അതുകൊണ്ട് ഈ നാലുപേരുടെയും ലഗേജുകള്‍ വിമാനത്തില്‍ നിന്നും തിരിച്ചിറക്കി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചു. ഇതുമൂലം ഇന്നലെ പുലര്‍ച്ചെ 2.10ന് തായ്‌ലന്റിലേക്ക് പുറപ്പെടേണ്ട വിമാനം 4.30നാണ് പുറപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  5 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  5 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago