HOME
DETAILS

ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മക്കയിൽ നിന്ന് മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു: മകൻ മരിച്ചു

  
Web Desk
August 08 2024 | 14:08 PM


മക്ക: ഹജിനിടെ ഹജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മകൻ റിയാസ് വാഹനാപകടത്തിൽ മരിച്ചു. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് റിയാസ് ഉപ്പയുടെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തിൽനിന്ന് മക്കയിലേക്ക് എത്തിയത്. വിവരമറിഞ്ഞ സഹോദരൻ സൽമാൻ അപകടസ്ഥലത്തേക്ക് തിരിച്ചതായി കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.

കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്തനായിരുന്നില്ല. ഏതാനും ദിവസം മുമ്പ് ഭാര്യ ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. കുവൈത്തിലുള്ള മകൻ സൽമാനും റിയാസും കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്.

മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയതായി മക്ക പോലീസാണ് ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചത്. എംബസി വിവരം കുടുംബത്തിന് കൈമാറുകയായിരുന്നു. എംബസിയുടെ ഭാഗത്തുനിന്ന് വലിയ സഹകരണമാണ് ലഭിച്ചതെന്ന് മകൻ പറഞ്ഞിരുന്നു. കുവൈത്തിലുള്ള മക്കളായ സൽമാൻ , റിയാസ് എന്നിവർ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്. കോഴിക്കോട് കായലം സ്കൂൾ റിട്ട.അധ്യാപകനായിരുന്നു മുഹമ്മദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ടുകെട്ടിയ വാഹനങ്ങൾ അടുത്ത ആഴ്ച ലേലം ചെയ്യും: ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  8 days ago
No Image

പാനൂർ ബോംബ് സ്ഫോടന കേസ്: പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഐഎം; വിവാദം ശക്തം

Kerala
  •  8 days ago
No Image

നേപ്പാൾ പ്രക്ഷോഭം: പ്രധാനമന്ത്രി രാജിവെച്ചതോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ, വിമാനത്താവളങ്ങൾ അടച്ചുപൂട്ടി

International
  •  8 days ago
No Image

ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; പുതിയ പദ്ധതിയുമായി ഐസിപി

uae
  •  8 days ago
No Image

നാല് ദിവസത്തെ പഴക്കമുള്ള ഷവർമ കഴിച്ചത് 15 കുട്ടികൾ; കാസർഗോഡ് നിരവധി കുട്ടികൾ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

‘ഗോൾഡൻ ലിസ്റ്റ് ഓഫ് ഫുഡ് പ്രോഡക്ട്സ്’; തുറമുഖങ്ങളിലൂടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പ്രവേശനം വേഗത്തിലാകും, പുതിയ പദ്ധതിയുമായി അബൂദബി

uae
  •  8 days ago
No Image

ആളിക്കത്തി പ്രക്ഷോഭം: നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി രാജിവച്ചു 

International
  •  8 days ago
No Image

ബാത്ത്റൂം ഉപയോഗിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ വീട്ടിനകത്ത് കയറി 11 പവൻ കവർന്നു; യുവ അഭിഭാഷകയെ പൊലിസ് അറസ്റ്റ് ചെയ്തു

National
  •  8 days ago
No Image

മുഹമ്മദ് ബിൻ സലേം റോഡിലെ ട്രാഫിക് ഓക്കെ ആണോ? നേരിട്ടെത്തി പരിശോധിച്ച് റാസ് അൽ ഖൈമ പൊലിസ് മേധാവി

uae
  •  8 days ago
No Image

ആളിക്കത്തി ജെൻസി പ്രക്ഷോഭം: നേപ്പാളിൽ കുടുങ്ങിയവരിൽ മലയാളികളും; കോഴിക്കോട് സ്വദേശികളായ 40 അംഗ സംഘത്തിന്റെ യാത്ര പ്രതിസന്ധിയിൽ

International
  •  8 days ago