HOME
DETAILS

നിയാസിന്റെ ജീവനായ ജീപ്പ് വാങ്ങാന്‍ മുഴുവന്‍ പണവും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് 

  
August 09, 2024 | 7:26 AM

All money will be given to buy Niass life jeep

കല്‍പ്പറ്റ: ഉരുളെടുത്ത ദുരന്തത്തില്‍ സ്വന്തം ജീവനപ്പോലെ സ്‌നേഹിച്ചിരുന്ന ജീപ്പ് നശിച്ചപ്പോള്‍ നിയാസിന് വലിയ സങ്കടമായിരുന്നു. എന്നാല്‍ നിയാസിന് പുതിയ വാഹനം നല്‍കുമെന്ന് അറിയിച്ച് യൂത്ത് കോണ്‍ഗ്രസ്. ചൂരല്‍മല സ്വദേശി നിയാസിന്റെ ജീവിത മാര്‍ഗമായിരുന്ന 'വായ്പ്പാടന്‍' എന്ന ജീപ്പാണ് ഉരുള്‍ കൊണ്ടുപോയത്.

ഉപജീവനത്തിനായി മറ്റുമാര്‍ഗങ്ങളില്ലാതെ പകച്ചുനില്‍ക്കുന്ന നിയാസിന് മുന്നിലേക്കാണ് യൂത്ത് കോണ്‍ഗ്രസിന്റെ സഹായഹസ്തമെത്തിയത്. നിയാസിന് വാഹനത്തോടുള്ള വൈകാരികത നമുക്ക് മനസ്സിലാവുമെന്നും ഉടന്‍ തന്നെ വാഹനം വാങ്ങി നല്‍കുമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിനെ അറിയിച്ചത്. പരപ്പനങ്ങാടിയിലെ വാട്‌സ്ആപ്പ് കൂട്ടായ്മയായ ഫണ്ണീസും പകുതി പണം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

'ഇത്രയും കാലം പൊന്നുപോലെ കൊണ്ടുനടന്ന വണ്ടി. മൂന്നരകൊല്ലത്തിനടുത്തായി വണ്ടിവാങ്ങിയിട്ട്. പതുക്കെ ഓടി ലോണ്‍ അടച്ച് തീര്‍ന്നുവന്നതേയുള്ളൂ. എനിക്ക് വാഹനം വാങ്ങാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ ഏട്ടനാണ് വാങ്ങിതന്നത്. തകര്‍ന്ന വണ്ടിയിലേക്ക് എനിക്ക് നോക്കാന്‍ പോലും സാധിക്കുന്നില്ല. മാത്രമല്ല, വീടും ഇല്ല. കൂടെപിറപ്പിനെപ്പോലെയായിരുന്നു ആ വണ്ടി. അതുകൊണ്ട് വീട്ടുകാര്‍ക്കും വലിയ സങ്കടമാണ്.

വണ്ടി കൂടെ ഉണ്ടായിരുന്നപ്പോള്‍ ഒരു സമാധാനമായിരുന്നുവെന്നും ഞാന്‍ ആദ്യംവാങ്ങിയ വാഹനം ആക്ടീവയായിരുന്നുവെന്നും അത് ഇപ്പോള്‍ ഉപയോഗിക്കാനാവില്ലെന്നും സ്റ്റാര്‍ട്ട് ആക്കാന്‍ പോലും കഴിയില്ലെന്നും ഒരു വൈകാരികതയുടെ പുറത്ത് സൂക്ഷിക്കുകയാണെന്നും നിയാസ് പറയുന്നു. ആരും പ്രയാസം അനുഭവിക്കുകയില്ല. നിയാസിന് വാഹനം വാങ്ങാന്‍ എത്ര തുകയാണോ വേണ്ടത് അത് യൂത്ത് കോണ്‍ഗ്രസ് നല്‍കുന്നതാണ്. ഗംഭീരമായ ജീപ്പ് തന്നെ നല്‍കും- എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തന്റെ ഉപജീവനമാര്‍ഗമായ വാഹനം തിരിച്ചുകിട്ടുന്നതില്‍ വളരെയധികം സന്തോഷവാനാണ്  നിയാസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  10 hours ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  11 hours ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  11 hours ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  11 hours ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  11 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  11 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  11 hours ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  11 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  12 hours ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  12 hours ago