HOME
DETAILS

ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകം; ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തള്ളി സെബി ചെയര്‍പേഴ്‌സണ്‍

  
August 11, 2024 | 3:32 AM

SEBI Chief Madhabi Puri Buch Denies Hindenburg Allegations

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന യു.എസ് നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ച്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. ഏത് ഏജന്‍സിക്കും ഇത് സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ശക്തമായി നിഷേധിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. 

2015 മുതല്‍ അദാനിയുടെ ഷെല്‍ കമ്പനികളില്‍ മാധബിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് വിസില്‍ ബ്ലോവര്‍ വഴി ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടി ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്.  2017 മുതല്‍ മാധബി സെബിയില്‍ മുഴുസമയ അംഗമായതോടെ നിക്ഷേപം ഭര്‍ത്താവിന്റെ പേരില്‍ മാത്രമായി. തെളിവുണ്ടായിട്ടും, 40ലധികം സ്വതന്ത്ര മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും സെബി അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അദാനിക്കെതിരായ മുന്‍ വെളിപ്പെടുത്തലില്‍ അന്വേഷണം മന്ദഗതിയിലാണെന്നും അതിനു കാരണം ഈ ബന്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയുമായി ബന്ധപ്പെട്ട് പുതിയൊരു വെളിപ്പെടുത്തല്‍ നടത്താന്‍ പോകുന്നുവെന്ന് കഴിഞ്ഞദിവസം ഹിന്‍ഡന്‍ബര്‍ഗ് അറിയിച്ചിരുന്നു. കോര്‍പറേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുള്ള ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ടതുവഴി കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാകുകയും ഇന്ത്യയില്‍ രാഷ്ട്രീയവിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു.

 

Madhabi Puri Buch, the chairperson of the Securities and Exchange Board of India (SEBI), has denied allegations made by Hindenburg Research that she had investments in shell companies linked to the Adani Group. Buch stated that her personal and financial dealings are transparent and open to scrutiny.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  7 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  7 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  7 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  7 days ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  7 days ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  7 days ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  7 days ago