HOME
DETAILS

പി.എസ്.സി വാര്‍ത്തകള്‍; പരീക്ഷ കേന്ദ്രത്തില്‍ മാറ്റം; വിവിധ തസ്തികകളില്‍ അഭിമുഖം; കൂടുതലറിയാം

  
August 11 2024 | 11:08 AM

todays psc news interview in various posts know more

പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

തിരുവനന്തപുരം സ്റ്റെനോ-ടൈപ്പിസ്റ്റ്, ക്ലര്‍ക്ക്-ടൈപ്പിസ്റ്റ് ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 64/2023, 146/2023, 159/2023) തസ്തികകളിലേക്ക് 13ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയ്ക്ക് വയനാട് ജില്ലയില്‍ സെന്റര്‍ നമ്പര്‍ 1149, എസ്.കെ.എം.ജെ എച്ച്.എസ്.എസ് കല്‍പ്പറ്റ നോര്‍ത്ത് കര്‍പ്പറ്റ പോസ്റ്റ് വയനാട് -673122 എന്ന പരീക്ഷ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1033948 മുതല്‍ 1034076 വരെയുള്ളവര്‍ ജി.വി.എച്ച്.എസ്.എസ് മുണ്ടേരി, കല്‍പ്പറ്റ വയനാട് എന്ന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 

ഒ.എം.ആര്‍ പരീക്ഷ

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ ലബോറട്ടറി അറ്റന്‍ഡര്‍ (കാറ്റഗറി നമ്പര്‍ 598/2022) തസ്തികയിലേക്ക് 22ന് രാവിലെ 7.15 മുതല്‍ 9.15 വരെ ഒ.എം.ആര്‍ പരീക്ഷ നടത്തും.

അഭിമുഖം

പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) (കാറ്റഗറി നമ്പര്‍ 597/2021) തസ്തികയുടെ അവസാനഘട്ട അഭിമുഖം 21ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും. ഫോണ്‍: 0471 2546418.

തൃശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 66/2023) തസ്തികയുടെ ചുരുക്കപ്പട്ടികയുള്‍പ്പെട്ടവര്‍ക്ക് 13,14 തീയതികളില്‍ പി.എസ്.സി തൃശൂര്‍ ജില്ല ഓഫീസില്‍ അഭിമുഖം നടത്തും. കാലവര്‍ഷക്കെടുതി കാരണം ഇതേ തസ്തികയിലേക്ക് ജൂലൈ 31, ആഗസ്റ്റ് 1,2 തീയതികളിലെ മാറ്റിവെച്ച അഭിമുഖം സംബന്ധിച്ച വിവരം പിന്നീട് അറിയിക്കും. 

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ സ്റ്റെനോഗ്രാഫര്‍ (കാറ്റഗറി നമ്പര്‍ 517/2021) തസ്തികയിലേക്കുള്ള രണ്ടാം ഘട്ട അഭിമുഖം 21ന് രാവിലെ 8ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും. ഫോണ്‍: 0471 2546434. 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ / ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ് (കാറ്റഗറി നമ്പര്‍ 294/2021) തസ്തികയിലേക്ക് 21,22,23 തീയതികളില്‍ പി.എസ്.സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 0471 2546441. 

കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്) (കാറ്റഗറി നമ്പര്‍346/2021) തസ്തികയിലേക്ക് 22,23 തീയതികളില്‍ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. 

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നമ്പര്‍ 705/2022) തസ്തികയിലേക്ക് 21,22,23 തീയതികളില്‍ പി.എസ്.സി കണ്ണൂര്‍ ജില്ല ഓഫീസില്‍ അഭിമുഖം നടത്തും. 

todays psc news interview in various posts know more

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago