ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറയുന്നു
ഒമാൻ:ഒമാനിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ ഇളവ് വരുന്നു.കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിലാണ് മാറ്റം വരുന്നത്. വേനൽ അവധിക്കാല സീസൺ കഴിയുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. 100 റിയാൽ ആയിരുന്നു കഴിഞ്ഞ മാസം ഒമാനിൽ നിന്നും നാട്ടിലേക്കുള്ള വരാനുള്ള ടിക്കറ്റ് നിരക്ക്. എന്നാൽ ഇപ്പോൾ 32 റിയാൽ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുന്നുണ്ട്. വരും ദിവസങ്ങളിൽ ഇനിയും ടിക്കറ്റ് കുറയാൻ ആണ് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.ഒമാനിൽ ചെറിയ വരുമാനക്കാരായ പ്രവാസികൾക്ക് താങ്ങാൻ കഴിയാത്ത ടിക്കറ്റ് നിരക്കായിരുന്നു കഴിഞ്ഞ ആഴ്ചവരെ. പെട്ടെന്ന് ഒരു ആവശ്യത്തിന് നാട്ടിലേക്ക് വരാൻ നിന്ന പ്രവാസികൾകളിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അടുത്ത ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക് നോക്കുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസിന് മസ്കത്തിൽ നിന്നും കോഴിക്കോട്ടേക്ക് 32.2 റിയാലിന് ടിക്കറ്റ് ലഭ്യമാണ്. എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിൽ നോക്കിയപ്പോൾ ആണ് ഇത്രയും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകുന്നത്. മടക്ക യാത്രക്കായി ടിക്കറ്റ് നിരക്ക് നോക്കുമ്പോൾ 67 റിയാലിനും ടിക്കറ്റ് ലഭ്യമാകും.
മസ്കത്ത്-കണ്ണൂർ 35.2 റിയാലാണ് ടിക്കറ്റ് നിരക്ക് വരുന്നത്.കണ്ണൂർ-മസ്കത്ത് 63.756 റിയാലിന് യാത്ര ചെയ്യാനുള്ള ടിക്കറ്റും ലഭ്യമാണ്. മസ്കത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് 45 റിയാലിന് ടിക്കറ്റുകൾ ലഭ്യമാണ്. മസ്കത്തിൽ നിന്നും കൊച്ചിയിലേക്ക് 49.2 റിയാലിനും ടിക്കറ്റുകൾ ലഭ്യമാണ്. കോഴിക്കോട്, കണ്ണൂർ സെക്ടറുകൾ പോലെയല്ല, കൊച്ചി, തിരുവനന്തപുരം സെക്ടറിൽ യാത്ര നിരക്കിൽ എപ്പോഴും ചെറിയ വർധനവ് ഉണ്ടായിരിക്കും.
മസ്കത്തിലേക്ക് തിരുവനന്തപുരം വഴി പോകുകയാണെങ്കിൽ 96.765 റിയാലും കൊച്ചിയിൽ നിന്ന് 92 റിയാലുമാണ് ഇപ്പോൾ കാണിക്കുന്ന കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഓഫ് സീസൺ കാലത്തെ ടിക്കറ്റ് നിരക്കുകൾ എല്ലാ എയർലെെൻസിലും ഏകദേശം ഒരുപോലെയായിരിക്കും. ഒമാൻ എയറിലും സലാം എയറിലുമെല്ലാം ഈ നിരക്കുകൾക്ക് ഏകദേശം ഒരുപോലെ തന്നെ ഈടാക്കുന്നുണ്ട്.
വരും ആഴ്ചയിൽ നിരക്ക് കുറയുമെങ്കിലും സെപ്തംബർ പകുതിയോടെ നിരക്ക് വീണ്ടും ഉയരും. ഓണ അവധിക്കായി നാട്ടിലേക്ക് വരുന്ന നിരവധി പേർ ഉണ്ട്. പിന്നീട് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായിരിക്കുക ഡിസംബറിലെ സീസൺ സമയത്താണ്. സലാം എയർ 25 റിയാലിന് വരെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചത് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. കേരളത്തിലേക്ക് സലാം എയറിന് സര്‍വീസുള്ളത് കോഴിക്കോട്ടേക്കാണ് . അവർ ഓഫർ പ്രഖ്യാപിച്ച സമയത്ത് തന്നെ പല മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തു വെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."