അദാനിക്കെതിരായ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയിട്ടില്ല; ചെയര്‍പേഴ്സനെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി സെബി
ന്യൂഡല്‍ഹി: ചെയര്‍പേഴ്സനെതിരായി ആരോപണം തള്ളി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ ഒരു വീഴ്ച്ചയും വരുത്തിയിട്ടില്ലെന്നും, ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ചെയര്പേഴ്സന് മാധബി പുരി ബുച്ച് നിഷേധിച്ചതായും സെബി കൂട്ടിച്ചേര്‍ത്തു. ചെയര്‍പേഴ്സനെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും സെബി കുറ്റപ്പെടുത്തി.
അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിനു നോട്ടീസ് നല്‍കുകയും മൊഴിയെടുക്കുകയും ചെയ്തു. 24 ആക്ഷേപങ്ങളില്‍ 23ലും അന്വേഷണം നടന്നിട്ടുണ്ട്. ഒന്നില്‍ നടപടി ഉടന്‍ പൂര്ത്തിയാകുമെന്നം സെബി വ്യക്തമാക്കി.
മാത്രമല്ല ഹിന്‍ഡന്‍ബര്‍ഗിന് ഇന്ത്യയിലെ പ്രവര്‍ത്തനം സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മറുപടിക്ക് പകരം സെബിയുടെ വിശ്വാസ്യതെയെ ചോദ്യം ചെയ്യുകയാണെന്നും സെബി ആരോപണം ഉന്നിയിച്ചു.
ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സെബി ചെയര്മാന് മാധബി പുരി ബുച്ചിനും, ഭര്‍ത്താവിനുമെതിരെ ഗുരുതര വെളിപ്പടുത്തലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തിയത്. ഇരുവര്‍ക്കും അധാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ ബര്‍ഗിന്റെ ആരോപണം. ദമ്പതികള്‍ക്ക് മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ടെന്നാണ് ആരോപണം. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കാന്‍ കാരണം ഈ ബാന്ധവമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."