HOME
DETAILS

റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20471 പേർ ഒരാഴ്ച്ചയ്ക്കിടയിൽ സഊദി അറേബ്യയിൽ അറസ്റ്റിൽ

ADVERTISEMENT
  
August 11 2024 | 17:08 PM

20471 people who violated residency and employment laws were arrested in Saudi Arabia within a week

സഊദി അറേബ്യയിലെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20471 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി അധികൃതർ റിപ്പോർട്ട് ചെയ്തു. 2024 ഓഗസ്റ്റ് 1 മുതൽ 2024 ഓഗസ്റ്റ് 7 വരെയുള്ള കാലയളവിൽ സഊദിയിലെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും 20471 പേരെ   പിടികൂടിയത്.

2024 ഓഗസ്റ്റ് 10-നാണ് സഊദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 12972 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2687 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4812 പേരെയാണ് അറസ്റ്റ് ചെയ്തത്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സഊദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സഊദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  10 minutes ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  13 minutes ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  20 minutes ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  an hour ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  an hour ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  2 hours ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  2 hours ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  9 hours ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  9 hours ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  9 hours ago