HOME
DETAILS

‘വെർച്ച്വൽ അറസ്റ്റ്’ ഇല്ലെന്ന് പൊലിസ്, തട്ടിപ്പിനിരയാകുന്നവരടെ എണ്ണത്തിൽ കുറവുമില്ല

  
ജംഷീർ പള്ളിക്കുളം
August 12, 2024 | 3:25 AM

Police Warns Against Virtual Arrest Scams as Cyber Frauds

പാലക്കാട്: ‘വെർച്ച്വൽ അറസ്റ്റ്’ എന്ന ഒരു നിയമനടപടി ഒരു അന്വേഷണസംഘവും നടപ്പാക്കുന്നില്ലെന്ന് പൊലിസ് പറയുമ്പോഴും കെണിയിൽപ്പെടുന്നവരുടെ എണ്ണത്തിൽ കുറവില്ല.സമീപകാലത്തായി സൈബർ തട്ടിപ്പിൻ്റെ മേഖലയിൽ വ്യാപകമാകുന്ന വെർച്ച്വൽ അറസ്റ്റിൻ്റെ പേരിൽ ഭീഷണിപ്പെടുത്തി പണംതട്ടുന്ന സംഘങ്ങൾ ലക്ഷ്യമിടുന്നത് ഐ.ടി മേഖലയിലുള്ളവരെയും അതുമായി ബന്ധപ്പെട്ടവരെയുമാണ്. പൊലിസിൻ്റെയും സൈബർ സെല്ലിൻ്റെയുമെല്ലാം മുന്നറിയിപ്പുകളുണ്ടായിട്ടും വലയിൽ കുരുങ്ങുന്ന വിദ്യാസമ്പന്നരുടെ നിര ദിനംപ്രതി നീളുകയാണ്.

ലഹരിമരുന്ന്, അക്കൗണ്ടിൽ കള്ളപ്പണം വന്നു, വ്യാജ പാസ്പോർട്ട്, വ്യാജ സിം എന്നീ പേരുകളിലാണ് തട്ടിപ്പുകാർ ലക്ഷ്യംവെക്കുന്ന ഇരകളെ വിളിക്കുന്നത്. വെർച്വൽ അറസ്റ്റെന്നു ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാലക്കാട് ഒറ്റപ്പാലത്തുനിന്നു മാത്രം തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയാണ്. ഡോക്ടർമാരും വ്യവസായിയും ഉൾപ്പെടെ മൂന്നു പേരാണ് തട്ടിപ്പിന് ഇരയായത്. നഗരത്തിലെ ഒരു ഡോക്ടറിൽനിന്ന് ആറു ലക്ഷം രൂപയും മറ്റൊരു ഡോക്ടറിൽനിന്ന് മൂന്നു ലക്ഷവുമാണു തട്ടിയത്. വ്യവസായിയെ കബളിപ്പിച്ചു കൈക്കലാക്കിയതാകട്ടെ 29.70 ലക്ഷം രൂപയും. എന്നാൽ

തട്ടിപ്പു തിരിച്ചറിഞ്ഞ് പൊലിസ് സ്റ്റേഷനിലെത്തിയതിന്റെ പേരിൽ നാലു പേർ പണം നഷ്ടമാകാതെ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്തെ ഒരു ക്ഷേത്രം പൂജാരി, പ്രവാസിയായ വനിത, വിരമിച്ച ഉദ്യോഗസ്ഥർ എന്നിവർക്കാണ് വീഡിയോകോൾ വന്നത്. ഇവരെല്ലാവരും ഐ.ടി മേഖലയിലുണ്ടായിരുന്നവരാണ്. സംശയം തോന്നി ഇവർ കൃത്യസമയത്ത് പൊലിസിനെ സമീപിച്ചതുകൊണ്ടുമാത്രമാണ് ഭീഷണിയിൽ കുരുങ്ങി പണം നഷ്ടമാകാതെ രക്ഷപ്പെട്ടത്.

വെർച്ച്വൽ അറസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ

ഇല്ലാത്ത പാഴ്സലിന്റെ പേരിൽ പ്രമുഖ കുറിയർ കമ്പനിയിൽനിന്നെന്ന് വിശ്വസിപ്പിച്ച് വിഡിയോ കോളിലൂടെയാണ് തട്ടിപ്പിൻ്റെ തുടക്കം. ഇരയാക്കപ്പെടുന്ന വ്യക്തിയുടെ വിലാസത്തിൽ എം.ഡി.എം.എ പോലുള്ള ലഹരി മരുന്നുകളോ വ്യാജ രേഖകളോ കുറിയറായി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തെറ്റിധരിപ്പിച്ചാണ് ഫോൺ കോൾ തുടങ്ങുന്നത്. ഫോൺ കസ്റ്റംസ്, പൊലിസ്, സൈബർ സെൽ പോലുള്ള അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർക്ക് കൈമാറുന്നുവെന്ന് വിശ്വസിപ്പിച്ച് മറ്റൊരാൾ സംഭാഷണം തുടങ്ങുന്നതാണു രണ്ടാം ഘട്ടം. ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾക്ക് പുറമേ മലയാളത്തിൽ സംസാരിച്ചും തട്ടിപ്പു സംഘം ഇരകളെ വീഴ്ത്തുന്നുണ്ട്.

യൂനിഫോം ധരിച്ച് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തുന്നയാൾ വെർച്ച്വൽ അറസ്റ്റിലാണെന്ന നിലയിൽ ഇരയെ തെറ്റിധരിപ്പിച്ച് സ്വകാര്യ വിവരങ്ങൾ വാങ്ങി ബാങ്കിൽനിന്ന് പണം പിൻവലിക്കും. ചിലരോട് ബാങ്ക് വിശദാംശങ്ങളെല്ലാം ചോദിച്ച് ഒ.ടി.പി വാങ്ങിയുമാണ് പണം തട്ടുന്നത്. ഒപ്പം, നിയമനടപടി ഒഴിവാക്കാൻ പണം ട്രാൻസ്‌ഫർ ചെയ്യിക്കുന്ന രീതിയുമുണ്ട്. ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്പ്പിച്ച് ഫോൺ പൂർണമായും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കി ബാങ്ക് ആപ്പുകളും മറ്റും ഉപയോഗിച്ച് ഒ.ടി.പിയെടുത്തും വേഗത്തിൽ പണം കൈക്കലാക്കുന്നതും ഇവരുടെ രീതിയാണെന്ന് പൊലിസ് പറയുന്നു. ഒറ്റപ്പാലത്തുള്ളവർക്ക് ഇതേ രീതിയിലാണ് പണം നഷ്ടമായിട്ടുള്ളത്.

Despite police warnings, 'virtual arrest' scams continue to trap victims, especially IT professionals. Scammers posing as officials extort money through fake legal threats in Palakkad, with losses totaling over ₹40 lakhs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  19 minutes ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  21 minutes ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  44 minutes ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  an hour ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  an hour ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  2 hours ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  2 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  4 hours ago
No Image

കഴക്കൂട്ടം ബലാത്സംഗം: 'പ്രതി എത്തിയത് മോഷണത്തിന്; പിടികൂടിയത് സാഹസികമായി

crime
  •  4 hours ago