മുസ്‌ലിം ലീഗിന്റെ അഞ്ച് വോട്ട് സി.പി.എമ്മിന്; തൊടുപുഴ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്
ഇടുക്കി: തൊടുപുഴ നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍.ഡി.എഫ്. സി.പി.എമ്മിലെ സബീന ബിഞ്ചുവാണ് ചെയര്‍പേഴ്‌സണ്‍. അഞ്ച് മുസ്‌ലിം ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്.
ആദ്യ ഘട്ടത്തില്‍, കോണ്‍ഗ്രസും ലീഗും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. പിന്നീട് അവസാന ഘട്ടത്തില്‍ അഞ്ച് ലീഗ് അംഗങ്ങള്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് വോട്ട് മാറ്റിക്കുത്തുകയായിരുന്നു.
കോണ്‍ഗ്രസിലെ കെ. ദീപക്കിന് 10 വോട്ടുകളാണ് ലഭിച്ചത്. മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ ലീഗ് സ്ഥാനാര്‍ഥിക്ക് ആറും കോണ്‍ഗ്രസിന് ഏഴും ബിജെപിക്ക് എട്ടും സി.പി.എമ്മിന് 10ഉം വോട്ട് കിട്ടി. രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസ് ഒമ്പതും ബി.ജെ.പി എട്ടും സി.പി.എം 10ഉം വോട്ടുകള്‍ നേടിയപ്പോള്‍ അഞ്ച് എണ്ണം അസാധുവായി.എന്നാല്‍ മൂന്നാം ഘട്ടത്തില്‍ കോണ്‍ഗ്രസിന് 10ഉം സി.പി.എമ്മിന് 14 വോട്ടും ലഭിക്കുകയായിരുന്നു.
സ്വതന്ത്രനായ സനീഷ് ജോര്‍ജായിരുന്നു നഗരസഭാ അധ്യക്ഷന്‍. ഇയാള്‍ കൈക്കൂലിക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
LDF Retains Control of Thodupuzha Municipality; Sabina Binchu Elected Chairperson with Support from Muslim League"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."