അഞ്ച് മദ്റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 10,817 ആയി
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,817 ആയി.നൂറുല്‍ ഹുദാ മദ്റസ ബിഡടി ബംഗളൂരു നോര്‍ത്ത് (ദക്ഷിണ കന്നഡ), മുബാറക് അസ്മി സ്കൂള്‍ മദ്റസ വയക്കാംകോട് ഇരിക്കൂര്‍ (കണ്ണൂര്‍), ഇലാഹിയ്യ പബ്ലിക് സ്കൂള്‍ മദ്റസ പള്ളിത്താഴം, ചെലവൂര്‍ (കോഴിക്കോട്), ലിറ്റില്‍ ബി.ഇസ്ലാമിക് ഇംഗ്ലീഷ് അസ്മി സ്കൂള്‍ മദ്റസ കാര്‍ത്തല (മലപ്പുറം), തസ്കിയത്തുത്തുല്ലാബ് മദ്റസ തറമൂട് മണ്ണഞ്ചേരി (ആലപ്പുഴ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാര്, കെ ഉമര്‍ ഫൈസി മുക്കം, എം.കെ മോയ്തീന് കുട്ടി മുസ്ലിയാര് വാക്കോട്, പി.കെ ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന് ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, എം അബ്ദുറഹിമാന് മുസ്ലിയാര് കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."