HOME
DETAILS

മുസ്‌ലിം പൊലിസുകാര്‍ക്ക് താടിവയ്ക്കാമോ?; സുപ്രിംകോടതി പരിശോധിക്കുന്നു

  
Web Desk
August 13, 2024 | 7:28 AM

Supreme Court to Review Case of Muslim Cop Suspended for Keeping Beard

ന്യൂഡല്‍ഹി: മതാചാരത്തിന്റെ ഭാഗമായി താടിവയ്ക്കാന്‍ മുസ്‌ലിം പൊലിസുകാര്‍ക്ക് അവകാശമുണ്ടോയെന്ന വിഷയം സുപ്രിംകോടതി പരിശോധിക്കുന്നു. ഇത് ഭരണഘടനയുടെ 25ാം വകുപ്പ് നല്‍കുന്ന അവകാശത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് സുപ്രിംകോടതി പരിശോധിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള എസ്.ആര്‍.പി.എഫില്‍ സേവനം ചെയ്യുന്ന കോണ്‍സ്റ്റബിള്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിഷയം പരിശോധിക്കുന്നത്.

താടിവച്ചതിന് 1951ലെ ബോംബെ പൊലിസ് മാന്വലിന്റെ അടിസ്ഥാനത്തില്‍ ഹരജിക്കാരനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് ഭരണഘടനയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയമാണെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരേ 2017ല്‍ ഹരജിക്കാരന്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

താടി വടിക്കാന്‍ സമ്മതിച്ചാല്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ് ഖഹാര്‍, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. എന്നാല്‍ ഈ വ്യവസ്ഥ അംഗീകരിക്കാന്‍ ഹരജിക്കാരന്‍ തയാറായില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  a month ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  a month ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  a month ago
No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  a month ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  a month ago
No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  a month ago
No Image

സൗജന്യയാത്ര; സ്വകാര്യബസ് സർവിസ് 2000 മുതൽ 3000 വരെ വരുമാനനഷ്ടം

Kerala
  •  a month ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില കുറയും | UAE Weather

uae
  •  a month ago
No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  a month ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  a month ago