ഉരുള്‍പൊട്ടല്‍: വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്ന് വി ഡി സതീശന്; മുഖ്യമന്ത്രിക്ക് നിവേദനം നല്കി
തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിലെ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഇക്കാര്യം ആവശ്യപ്പെട്ട് സതീശന് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍ പൊട്ടിയത്. ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ലെന്ന് വി ഡി സതീശന് പറഞ്ഞു.
വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഃഖവും നമ്മള് കാണണം. അടിയന്തര പുനരധിവാസം ഉറപ്പ് വരുത്തണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു. വളരെ അനുകൂലമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും നിവേദനം നല്കിയ ശേഷം വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിലും വിലങ്ങാടിലുമുണ്ടായ ദുരന്തത്തെ അതിജീവിക്കാന്‍ പ്രതിപക്ഷത്തിന്റെ എല്ലാ സഹായ സഹകരണവും ഉണ്ടാകുമെന്നും സതീശന് പറഞ്ഞു.
24 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 40 ഉരുള്‍പ്പൊട്ടല്‍ എങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. ഫലപ്രദമായ ഒരു വിലങ്ങാട് പാക്കേജ് പ്രഖാപിക്കേണ്ടത് അനിവാര്യമാണ്. പൂര്‍ണ്ണമായും തകര്‍ന്ന 21 വീടുകള്‍ക്കും വാസയോഗ്യമല്ലാതെയായി പോയ 150 വീടുകള്‍ക്കും പകരം വീടുകള്‍ നിര്‍മിച്ചു നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
Kerala
• a day ago600 ബസുകൾ വാടകയ്ക്കെടുക്കാൻ കെ.എസ്.ആർ.ടി.സി
latest
• a day agoUAE flights today: യുഎഇയിൽ ഇന്നും ചില വിമാനങ്ങൾ റദ്ദാക്കി; ഭൂരിഭാഗം സർവീസുകളും സാധാരണ നിലയിൽ; ഫ്ലൈദുബൈ, എയർ അറേബ്യ, എമിറേറ്റ്സ് യാത്രക്കാർക്ക് നിർണായക മുന്നറിയിപ്പ്
uae
• a day ago'മരുമകള്‍ക്ക് പരമ്പരാഗത ഭക്ഷണരീതികള്‍ പകര്‍ന്നുനല്‍കണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍
Kerala
• a day agoപനമരത്ത് കെ.എസ്.ആര്.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം: നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
Kerala
• a day ago'കനത്ത തിരിച്ചടി നല്‍കും' ചരക്കു കപ്പലിനെതിരായ ആക്രമണത്തിന് ഉക്രൈന് ഇറാന്റെ മുന്നറിയിപ്പ്
International
• 2 days agoഅര്‍ധരാത്രിയില്‍ പൊന്മുടികോട്ട മലമുകളില്‍ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി
Kerala
• 2 days ago54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം
uae
• 2 days ago'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ
tourism
• 2 days agoകേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍
National
• 2 days ago6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്
latest
• 2 days agoആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ
International
• 2 days agoഎംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു
Kerala
• 2 days agoഅൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള
uae
• 2 days agoചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ
National
• 2 days agoയുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates
uae
• 2 days agoഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500
Kerala
• 2 days agoമലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു
Saudi-arabia
• 2 days agoവലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍
എഴുത്ത്: സുരേഷ് മമ്പള്ളി, സലാം കല്ലായി, അശ്റഫ് കൊണ്ടോട്ടി, സുനി അൽഹാദി, കെ. ഷിന്റുലാൽ, കെ. കൃഷ്ണകുമാർ, സുധീർ കെ. ചന്ദനത്തോപ്പ്, സി.വി ശ്രീജിത്ത്.സങ്കലനം: ടി.കെ ജോഷി.