HOME
DETAILS

സ്വകാര്യ ബസുകള്‍ക്ക് പണികിട്ടും, മിനി ബസുമായി ഗ്രാമങ്ങളിലേക്കിറങ്ങാന്‍ കെ.എസ്.ആര്‍.ടി.സി

  
August 13, 2024 | 2:27 PM

 KSRTC to Introduce Mini Buses in Rural Areas Private Buses to Get More Routes

305 മിനി ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി കെ.എസ്.ആര്‍.ടി.സി. ഗ്രാമീണ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് ഉറപ്പാക്കാനായാണ് കെ.എസ്.ആര്‍.ടി.സി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. യാത്രാ ബുദ്ധിമുട്ട് നേരിടുന്ന ഗ്രാമീണ പ്രദേശങ്ങളിലായിരിക്കും പുതിയ ബസുകള്‍ സര്‍വീസ് നടത്തുക.

ടാറ്റ, അശോക് ലൈലാന്‍ഡ്, ഐഷര്‍ എന്നീ കമ്പനികളുടെ മിനി ബസുകളാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. അശോക് ലൈലാന്‍ഡില്‍ നിന്ന് 36 സീറ്റുകളുള്ള ബസുകള്‍ക്കും, ടാറ്റയില്‍ നിന്ന് 33 സീറ്റുകളുള്ള ബസുകള്‍ക്കും,  ഐഷറില്‍നിന്ന് 28 സീറ്റുകളുള്ള ബസുകള്‍ക്കുമാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. വലിയ ബസുകള്‍ക്ക് സര്‍വിസ് നടത്താന്‍ കഴിയാത്ത ഗ്രാമ പ്രദേശങ്ങളിലായിരിക്കും ഇവ സര്‍വീസ് നടത്തുക. നിലവില്‍ ഓര്‍ഡിനറി ബസുകളായി സര്‍വീസ് നടത്തുന്നത് ഉയര്‍ന്ന ക്ലാസില്‍ സര്‍വീസ് നടത്തിയ ശേഷം തരം മാറ്റിയ ബസുകളാണ്. പക്ഷെ ഇവയ്ക്ക് ഡീസല്‍ ചെലവ് ഉയര്‍ന്നതാണെന്ന പരിമിതിയുണ്ട്.

ഗ്രാമപ്രദേശങ്ങളിലെ സര്‍വീസുകള്‍ ഇല്ലാത്തതും കുറവുള്ളതുമായ റൂട്ടുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഡിപ്പോകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള റൂട്ടുകളിലും പുതിയ റൂട്ടുകളിലും മിനി ബസുകള്‍ സര്‍വീസ് നടത്തും. രണ്ട് വാതിലുകള്‍ ഉളള മിനി ബസുകള്‍ ആയിരിക്കും എത്തുന്നത്. കൂടുതല്‍ മൈലേജ് കിട്ടുമെന്നതും ഡീസല്‍ ചെലവ് കുറവാണെന്നതുമാണ് മിനി ബസുകളുടെ ഗുണമായി കോര്‍പ്പറേഷന്‍ അധികൃതര്‍ കാണുന്നത്.

 In a move to improve rural connectivity, KSRTC is set to launch mini buses in rural areas, while also allocating more routes to private buses, enhancing travel options for passengers and boosting business for private operators.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈജിപ്ത്-അര്‍ജന്റീന മത്സര വിവാദം; ഏറ്റുപിടിച്ച് ന്യൂയോര്‍ക്ക് മേയര്‍; ഈജിപ്ത് കൊള്ളയടിക്കപ്പെട്ടെന്ന് പരാമര്‍ശം 

International
  •  7 days ago
No Image

മധ്യപ്രദേശിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും വന്‍തട്ടിപ്പ്; സ്വകാര്യ അക്കൗണ്ടുകള്‍ വഴി പണവും സ്വര്‍ണവും വെള്ളിയും സ്വീകരിച്ചു

National
  •  7 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; കാണാമറയത്ത് നാലുപേര്‍ 

Kerala
  •  7 days ago
No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  7 days ago
No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  7 days ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  7 days ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  7 days ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  7 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  7 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  7 days ago