HOME
DETAILS

അർജുനെ കണ്ടെത്താൻ ഷിരൂരിൽ ഇന്നും തിരച്ചിൽ തുടരും; ഈശ്വർ മൽപെയിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിപ്പ്, നേവിയും എൻ.ഡി.ആർ.എഫ് സംഘവും ഇന്നിറങ്ങും

  
August 14 2024 | 02:08 AM

search operation continues for missing persons including arjun in karnatakas shirur

ഷിരൂർ: മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ കാണാതായ 3 പേർക്കായി കർണാടകയിലെ ഷിരൂർ ഗംഗാവാലി പുഴയിൽ ഇന്നും തിരച്ചിൽ നടത്തും. ഇന്നലെ കാലാവസ്ഥ അനുകൂലമായതിനു പിന്നാലെ വിദഗ്ധ മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയാണ് പുഴയിൽ മുങ്ങി തിരച്ചിൽ നടത്തിയിരുന്നു. രാവിലെ എട്ട് മുതലാണ് ഗംഗാവലി പുഴയിൽ ഇന്ന് തിരച്ചിൽ ആരംഭിക്കുക. ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻ.ഡി.ആർ.എഫ് , എസ്.ഡി.ആർ.എഫ് എന്നിവ സംയുക്തമായാണ് തിരച്ചിൽ നടത്തുക. നാവികസേനയും തിരച്ചിലിന്റെ ഭാഗമാകും. 

കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേന ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റർ ഇന്ന് തിരച്ചിലിന് എത്തും. ഇന്നലെ ഈശ്വർ മൽപെ മുക്കാൽ മണിക്കൂറോളം നടത്തിയ തിരച്ചിലിനിടെ ലോറിയുടെ ഹൈഡ്രോളിക് ജാക്കി, വാതിലിന്റെ ഭാഗം എന്നിവ ഈശ്വർ മൽപെ കണ്ടെത്തി. മലയാളി ഡ്രൈവർ അർജുൻ ഓടിച്ച ഭാരത് ബെൻസ് ലോറിയുടെതാണ് ജാക്കിയെന്ന് ഉടമ മനാഫ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പരിശോധനയ്ക്ക് ശേഷം മാത്രമെ വ്യക്തത വരുത്താനാവുകയുള്ളൂ എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. മരവാതിൽ മറ്റൊരു ലോറിയുടെതാവാമെന്നാണ് സംശയം.

നാല് സഹായികൾക്കൊപ്പം ഇന്നു രാവിലെ തിരച്ചിൽ തുടരുമെന്ന് ഈശ്വർ മൽപെ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നാവിക സേനയ്ക്ക് ഷിരൂരിൽ ഇന്നലെ തിരിച്ചിൽ നടത്താനായില്ല. ഇന്നലെ രാവിലെ 9 മണിയോടെ നേവി ഷിരൂരിൽ തിരച്ചിലിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. തിരച്ചിലിന് നാവിക സേനയുടെ സഹായം ലഭ്യമാക്കാനുള്ള നടപടി എടുക്കണമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗംഗാവാലിയുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ഇന്നലെ തിരച്ചിൽ വീണ്ടും തുടങ്ങാനുള്ള തീരുമാനമുണ്ടായത്. നേവിയുടെ സഹായത്തോടെ മുങ്ങൽ വിദഗ്ധർ തിരിച്ചിൽ നടത്തുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. 

എന്നാൽ ഇന്നലെ രാവിലെയും നേവിക്ക് ഇതുസംബന്ധിച്ച് അനുമതി ലഭിച്ചില്ല. തുടർന്ന് സ്ഥലം എം.എൽ.എയുടെ നിർദേശ പ്രകാരമാണ് ഈശ്വർ മൽപെയെ തിരച്ചിലിന് നിയോഗിച്ചത്. തിരച്ചിൽ നടത്തുന്നതിൽ ജില്ലാ ഭരണകൂടം അലംഭാവം കാട്ടുകയാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ ആരോപിച്ചു. ജില്ലാ ഭരണകൂടം അനുമതി നൽകാത്തതിനാലാണ് നാവിക സേന ഷിരൂരിൽ എത്താത്തത്. അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തണമെന്നും ജിതിൻ ആവശ്യപ്പെട്ടു.

 

A search operation is underway in Karnataka's Shirur Gangavali river for three missing persons, including Arjun from Kozhikode, after a landslide. Expert diver Eshwar Malpe conducted a search operation in the river yesterday, and the operation will resume today at 8 am with the help of NDRF, SDRF, and Navy teams



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago