നിങ്ങള്‍ കമിഴ്ന്നു കിടന്ന് ആണോ ഉറങ്ങുന്നത് ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കല്ലേ
നമ്മള്‍ എല്ലാവരും കിടന്നുറങ്ങാറുണ്ട്. എന്നാല്‍ ഉറക്കത്തിന്റെ പൊസിഷന്‍ എല്ലാവരുടെയും ഒരു പോലെ അല്ല. ഓരോരുത്തര്‍ക്കും കിടക്കാന്‍ ഇഷ്ടമുള്ള പൊസിഷനുകള്‍ ഉണ്ടാകും. നിങ്ങള്‍ എങ്ങനെയാണ് ഉറങ്ങാന്‍ കിടക്കാറുള്ളത്?. ഇത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. പ്രത്യേകിച്ച് നിങ്ങള്‍ കമിഴ്ന്നു കിടന്നുറങ്ങുന്നവരാണെങ്കില്‍ അത് ശ്വാസതടസ്സം ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ടോ?. മാത്രമല്ല കമിഴ്ന്ന് കിടന്നുറങ്ങുമ്പോള്‍ ഹൃദയമുള്‍പ്പെടെയുള്ളവയ്ക്ക് പ്രവര്‍ത്തനം സുഗമമാവുകയില്ല.
ഹൃദയത്തിലെ പേശികളിലേ ടിഷ്യൂവിലേയ്ക്കുള്ള തുടര്‍ച്ചയായ രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നതിലേയ്ക്കു തന്നെ നയിച്ചേക്കാം. അമിത കൊഴുപ്പ്, ധമനികള്‍ക്ക് ചുറ്റുമുള്ള കൊളസ്‌ട്രോള്‍ തുടങ്ങിയവയാണ് സാധാരണയായി ഹൃദയാഘാതത്തിന് കാരണമാകുന്നത്.
കമിഴ്ന്നു കിടന്ന് ഉറങ്ങുന്നതും ഹൃദയാഘാതം ഉണ്ടാകുന്നതും തമ്മില്‍ നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ല. ഹൃദയത്തിന്റെ പേശികളിലേക്ക് രക്തയോട്ടം പൂര്‍ണമായും തടസ്സപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരാവസ്ഥയാണ് ഹൃദയാഘാതം. അതിനാല്‍ നിലവില്‍ ഒരു വ്യക്തിയുടെ ഉറങ്ങുന്ന വശം അയാള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
എന്നാല്‍ ഇങ്ങനെ ഉറങ്ങുമ്പോള്‍ അത് ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളേയും ദോഷകരമായി ബാധിക്കും. ശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നുകയും നട്ടെല്ലിന് അധിക സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. ഉറക്കവും ഹൃദയാഘാതവും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും കമഴ്ന്നു കിടന്ന് ഉറങ്ങുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളിലേക്കെത്തിപ്പെടാം.
കട്ടിലില്‍ മുഖം താഴേക്കു കുനിച്ചു കിടക്കുമ്പോള്‍ നെഞ്ചിലും വയറ്റിലും സമ്മര്‍ദ്ദം ഉണ്ടാവുകയും ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലതാക്കുകയും ചെയ്യുന്നതാണ്. ഇത് നാഡികളിലും നട്ടെല്ലിലും ഉണ്ടാകുന്ന സമ്മര്‍ദ്ദം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കും. ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും കമഴ്ന്നു കിടന്നുറങ്ങാന്‍ പാടുള്ളതല്ല.
ഒരാള്‍ ഉറങ്ങുന്ന പൊസിഷന്‍ ഹൃദയാഘാതത്തിന് കാരണമാകാന്‍ സാധ്യതയില്ലെങ്കിലും ഹൃദയസംബന്ധമായ രോഗാവസ്ഥകളോ അമിതവണ്ണമോ ഉള്ളവരൊക്കെ ഒന്നു ശ്രദ്ധിച്ചിരിക്കുന്നത് വളരെ നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."