കൂടുതൽ സേവനങ്ങളുമായി ദുബൈ ബിൽഡിങ് പെർമിറ്റ് ആപ്
ദുബൈ: ദുബൈയിലെ കെട്ടിട നിർമാണ പെർ മിറ്റുകളുമായി ബന്ധപെട്ട് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി 'ദുബൈ ബിൽഡിങ് പെർമിറ്റ് ആപ്ലിക്കേഷൻ' എമിറേറ്റിലെ മുനിസിപ്പാലിറ്റി പരിഷ്കരിച്ചു . കെട്ടിട ഉടമകൾ, കരാറുകാർ, കൺസൽട്ടൻസികൾ തുടങ്ങിയവരുടെ ആവശ്യങ്ങൾ നിറവേറ്റാനും സേവനങ്ങൾ വർധിപ്പിക്കാനും ഉതകുന്ന രീതിയിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി ആപ് പൂർണമായി പുനർരൂപ കൽപന ചെയ്തിരിക്കുകയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഭൂവുടമകൾക്ക് അവരുടെ സ്ഥലത്തെക്കുറിച്ച വിവരങ്ങൾ കാണാനും ദുബൈയിൽ രജിസ്റ്റർ ചെയ്ത കൺസൽട്ടൻ്റുമാർ, കരാറുകാർ എന്നിവരെ കണ്ടെത്താനും കഴിയുന്ന രീതിയിൽ ആപ്പിന്റെ ഡാഷ്‌ബോർഡ് പരിഷ്കരിച്ചിട്ടുണ്ട്. കൺസൽട്ടന്റുമാരുടെയും കരാറുകാരുടെയും പ്രവർത്തനങ്ങൾ ഭൂവുടമക്ക് ആപ്പിലൂടെ നേരിട്ട് വിലയിരുത്താനാകും.
അതിനായി കരാറുകാരുടെയും കൺസൽട്ടന്റുമാരുടെയും ഡാറ്റകളും നിലവിലെ പ്രോജക്ടുകളുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഫീസുകൾ ആപ്പിലൂടെ നേരിട്ട് അടക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ കെട്ടിടത്തിന്റെ ലൈസൻസ്, എൻജിനീയറിങ് പ്ലാൻ അപേക്ഷകൾ എന്നിവയും ആപ്പിലൂടെ സമർപ്പിക്കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."