HOME
DETAILS

ഓണത്തിന് വമ്പന്‍ ഓഫറുകളുമായി സപ്ലൈകോ, ഓണച്ചന്ത സെപ്തംബര്‍ 5 മുതല്‍ 

ADVERTISEMENT
  
August 14 2024 | 12:08 PM

Onam Offers and Deals - Supplyco Onachantha from September 5

ഓണക്കാലത്ത് വന്‍ വിലക്കുറവില്‍ അവശ്യ സാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സപ്ലൈകോ അധികൃതര്‍. 92 ഓണ ചന്തകള്‍ തുടങ്ങാനാണ് സപ്ലൈകോ ആലോചിക്കുന്നത്. സെപ്റ്റംബര്‍ അഞ്ച് മുതലാരംഭിക്കുന്ന ഓണ ചന്തകള്‍ സെപ്തംബര്‍ 15 ന് ഉത്രാടം ദിനത്തിലാണ് അവസാനിക്കുന്നത്. 

13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ് സപ്ലൈകോ തുടങ്ങുക. സംസ്ഥാന വിപണന മേള സംഘടിപ്പിക്കുന്നത് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്താണ്. എല്ലാ ചന്തകളിലും കുടുംബശ്രീ, മില്‍മ, ഹോര്‍ട്ടികോര്‍പ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകും. സബ്‌സിഡിയില്‍ ലഭിക്കുന്ന സാധനങ്ങള്‍ കൂടാതെ സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങളും കുറഞ്ഞവിലയില്‍ മേളയില്‍ ലഭ്യമാക്കുന്നുണ്ട്.

താലൂക്ക് തലത്തില്‍ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ചന്തകളായി മാറ്റാനാണ് പദ്ധതിയിടുന്നത്. കടല, തുവര, വെളിച്ചെണ്ണ, കുറുവ അരി, എന്നിവയുടെ ലഭ്യത വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ അടക്കം എല്ലാ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാക്കാനുള്ള തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് സപ്ലൈകോ അധികൃതര്‍. കുറച്ചു നാളുകളായി സ്റ്റോറുകളില്‍ ഇല്ലാതിരുന്ന പഞ്ചസാര ഓണ ചന്തകളില്‍ എത്തിക്കാനുളള ശ്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിപണികളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. 

കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, എ.ഡി.എം, ആര്‍.ഡി.ഒ, അസിസ്റ്റന്റ് കളക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധനകള്‍ നടത്തുക. ജില്ലാടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി റവന്യു, പോലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സ്‌കക്വാഡുകള്‍ ഉണ്ടാകും. മഞ്ഞകാര്‍ഡുകാര്‍ക്കും അനാഥാലയങ്ങള്‍, വയോജനകേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്കുമായി ആറുലക്ഷത്തോളം ഓണക്കിറ്റുകളാണ് ഇത്തവണ സൗജന്യമായി വിതരണം ചെയ്യുക. 35 കോടി രൂപയാണ് ഓണക്കിറ്റ് വിതരണത്തിനായുള്ള ചെലവ്.

Get ready for Onam with exciting offers and discounts from Supplyco's Onachantha, starting September 5. Explore a wide range of deals on various products and make this festive season a memorable one!

 

  

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നത് അനുവദിക്കുന്നതിനുള്ള കുവൈത്തിലെ പ്രത്യേക പദ്ധതി അവസാനിച്ചു

Kuwait
  •  3 days ago
No Image

കോഴിക്കോട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; ജനൽചില്ല് തകർന്നു

Kerala
  •  3 days ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 days ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  3 days ago
No Image

'നിങ്ങളുടെ മകൾ പൊലിസിന്റെ പിടിയിലാണ്'; അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Kerala
  •  3 days ago
No Image

ഓണക്കാലത്ത് മായം ചേര്‍ത്ത പാല്‍ അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

Kerala
  •  3 days ago
No Image

12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു

Kerala
  •  3 days ago
No Image

അതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് കലാലയങ്ങളില്‍ പൂട്ട് ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 days ago
No Image

മിനിമം ചാര്‍ജ് 30 രൂപ;  വന്ദേ മെട്രോ ഓടിത്തുടങ്ങുന്നു, ഫ്‌ലാഗ്ഓഫ് 16ന്

Kerala
  •  3 days ago