HOME
DETAILS

സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് - മസ്‌കത്ത് വിമാനം മുംബൈയിൽ ഇറക്കി; വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

  
August 15, 2024 | 6:49 AM

air india express calicut to muscat landed in mumbai

കോഴിക്കോട്: കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം മുംബൈയിൽ എമർജൻസി ലാൻഡ് ചെയ്തു. മസ്കത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനമാണ് സാങ്കേതിക തകരാർ മൂലം മുംബൈയിൽ ഇറക്കിയത്. ഇന്നലെ രാത്രിയാണ് വിമാനം മുംബൈയിൽ ഇറക്കിയത്. 

ബുധനാഴ്ച രാത്രി 11 .10 നാണ് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. പിന്നാലെ യന്ത്രതകരാറുണ്ടെന്ന് പറഞ്ഞ് പുലർച്ചെ മൂന്നുമണിയോടെ മുംബൈയിൽ ഇറക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് വിമാത്തിൽ ഉണ്ടായിരുന്നത്. എന്നാൽ സംഭവം നടന്ന് 10 മണിക്കൂറോളം ആയിട്ടും യാത്ര പുറപ്പെടാനാവാതെ കുടുങ്ങിയിരിക്കുകയാണ് യാത്രക്കാർ.

ഇന്ന് ഉച്ചയ്ക്ക് മുൻപ് പുറപ്പെടുമെന്ന് പറഞ്ഞ വിമാനം വീണ്ടും വൈകുമെന്ന് അറിയിച്ചതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. രാവിലെ 11 മണിക്ക് പുറപ്പെടുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാൽ ഇപ്പോൾ ഉച്ചക്ക് ഒരുമണിയാകുമെന്നാണ് അറിയിപ്പ് ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  17 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  17 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  18 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  18 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  18 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  19 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  19 hours ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  19 hours ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  20 hours ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  20 hours ago