HOME
DETAILS

മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ റോക്‌സ് എസ് യുവി ലോഞ്ച് ചെയ്തു; വില 12.99 ലക്ഷം രൂപ മുതല്‍

  
August 15, 2024 | 9:19 AM

Mahindra Thar 5-Door Rocks SUV Launched Priced from 1299 Lakh

വാഹനപ്രേമികള്‍ കാത്തിരുന്ന  മഹീന്ദ്ര ഥാറിന്റെ ഫൈവ് ഡോര്‍ റോക്‌സ് എസ് യുവി കിടിലന്‍ ഫീച്ചറുകളോടെ ലോഞ്ച് ചെയ്തു. സ്‌പെസിഫിക്കേഷനുകളും മറ്റ് സവിശേഷതകളും കമ്പനി ഇന്ന് പുറത്തുവിടും.

പെട്രോള്‍ മോഡലിന് 12.99 ലക്ഷം രൂപയാണ് അടിസ്ഥാന വില (എക്‌സ്‌ഷോറൂം). ഡീസല്‍ മോഡലിന് 13.99 രൂപയാണ് അടിസ്ഥാന വിലയായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈ 5ഡോര്‍ എസ്യുവി സ്‌പോര്‍ട്‌സ് റൗണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സി ആകൃതിയിലുള്ള ഡിആര്‍എല്ലുകളും ഫ്രണ്ട് ബമ്പറില്‍ നിര്‍മ്മിച്ച ഫോഗ് ലൈറ്റുകളും, അതിനൊപ്പം ആറ് സ്ലോട്ട് ഡിസൈനിലുള്ള പുതിയ, പെയിന്റ് ചെയ്ത ഗ്രില്ലോടെയുമാണ് വരിക. 

2.0 ലിറ്റര്‍ ടര്‍ബോപെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോഡീസല്‍ എന്‍ജിനുകളാണ് ഥാര്‍ റോക്‌സിന് ഉണ്ടാവുക. 150 ബിഎച്ച്പി കരുത്തേകുന്ന ഡീസല്‍ എഞ്ചിനും 160 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ ഒരുക്കുമെന്ന് മഹീന്ദ്ര തന്നെ സ്ഥിരീകരിച്ച കാര്യമാണ്.


ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകള്‍, റിക്ലൈനിംഗ് റിയര്‍ സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എയര്‍കോണ്‍ വെന്റുകള്‍, കൂടാതെ ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളുമായാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.

ത്രീഡോര്‍ പതിപ്പിനേക്കാള്‍ വലിയ സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് ഥാര്‍ റോക്‌സിനുണ്ടാവുക. സുരക്ഷാ സവിശേഷതകളില്‍ വാഹനത്തിന് ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക്‌സ്റ്റെബിലിറ്റികണ്‍ട്രോള്‍ കൂടാതെ എല്ലാ യാത്രക്കാര്‍ക്കും മൂന്ന്‌പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിച്ചേക്കും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യിലെടുത്തു, പിന്നാലെ പൊട്ടിത്തെറിച്ചു; പിണറായിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൈയ്യിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്ന ദൃശ്യം പുറത്ത്

Kerala
  •  6 days ago
No Image

തിരൂർ ആർ.ടി ഓഫീസിൽ വൻ ലൈസൻസ് തട്ടിപ്പ്: ഉദ്യോഗസ്ഥരും ഏജൻ്റുമാരും വിജിലൻസ് വലയിൽ

Kerala
  •  6 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  6 days ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  6 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  6 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  6 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  6 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  6 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  6 days ago