രണ്ട് സാലിക് കവാടങ്ങൾ കൂടി ദുബൈയിൽ വരുന്നു
ദുബൈ:ദുബൈയിൽ വാഹനങ്ങൾക്ക് രണ്ട് സാലിക് ചുങ്കക്കവാടങ്ങൾ കൂടി വരുന്നു. ഇതോടെ ചുങ്കുക്കവാടം എട്ടിൽ നിന്ന് പത്തായി ഉയരും. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും, അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ശീഫ് സ്ട്രീറ്റിനും ഇടയിലുള്ള ശൈഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് സ്ഥാപിക്കുന്നത്.
ഈ വർഷം അവസാന ത്തോടെ പുതിയ കവാടങ്ങൾ പ്രവർത്തനക്ഷമമാകു മെന്ന് സാലിക് കമ്പനി അർധവർഷ സാമ്പത്തിക റിപ്പോർട്ടിൽ സൂചിപ്പിച്ചു. ദുബൈയിൽ നിന്ന് ഷാർജയിലേക്ക് പോകുമ്പോഴാണ് ബിസിനസ് ബേ പാലത്തിന് സമീപം കവാടം വരുക. വാഹനം കണ്ടെത്തി സാലിക് സ്റ്റിക്കർ ടാഗ് സ്കാൻ ചെയ്യുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ എഫ് ഐ ഡി) സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന സിൽവർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വിപുലമായ ട്രാഫി ക് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ആർ ടി എ സ്ഥലംതിരഞ്ഞെടുക്കുന്നത്. കൂടുതൽ ശേഷിയുള്ള ഇതര റൂട്ടുകളിലേക്ക് ട്രാഫിക് പുനഃക്രമീകരിക്കപ്പെടും.
രണ്ട് പുതിയ സാലിക് ഗേറ്റുകൾ ദുബൈയിൽ പ്രധാന റൂട്ടുകളിലെ ഗതാഗതം 42 ശതമാനം വരെ കുറക്കുമെന്ന് ആർ ടി എ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ചും, ബിസിനസ് ബേ ക്രോസിംഗിലെ സാലിക്ക് കവാടം. ഇവിടെ ജബൽ അലിയിൽ നിന്ന് ശൈഖ് മൂഹമ്മദ് ബിൻ സായിദ് റോഡിലേക്കും എമിറേറ്റ്സ് റോഡുകളിലേക്കും ഗതാഗതം പുനഃക്രമീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."