HOME
DETAILS

ഫലസ്തീന്‍ യുവാക്കളെ മനുഷ്യ കവചമായി ഉപയോഗിച്ച് ഇസ്‌റാഈല്‍ സൈന്യത്തിന്റെ ക്രൂരത

  
Web Desk
August 16 2024 | 14:08 PM

Israel Accused of Using Palestinian Youths as Human Shields

ഇസ്‌റാഈലിന്റെ ഗാസയിലെ സൈനിക ഓപ്പറേഷനുകള്‍ക്ക് ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിരപാധികളായ മനുഷ്യരെ മുന്നില്‍നിര്‍ത്തിയാണ് ഇസ്രയേല്‍ സൈന്യം ഗാസയിലെ കെട്ടിടങ്ങളിലും തുരങ്കങ്ങളിലും  കടന്നുകയറുന്നത്. അന്താരാഷ്ട്ര മാനുഷിക ചട്ടങ്ങളുടെയെല്ലാം നഗ്‌നമായ ലംഘനമാണ് നടക്കുന്നതെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഗാസയിലെ ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിക്കുക എന്നത് പതിവാണെന്നും 'പ്രോട്ടോകോള്‍' പോലെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൈനിക ദുരുപയോഗം പുറത്തുകൊണ്ടുവരുന്നതിനായി മുന്‍ ഇസ്‌റാഈല്‍ സൈനികര്‍ സ്ഥാപിച്ച 'ബ്രേക്കിങ് ദ സൈലന്‍സ്'എന്ന സംഘടനയും റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നു. ഗാസയില്‍ ഇസ്‌റാഈല്‍ സ്വീകരിക്കുന്ന മനുഷ്യത്വവിരുദ്ധ സമീപനത്തെ സ്ഥിരീകരിക്കുന്ന നിരവധി മൊഴികള്‍ ശേഖരിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ചീഫ് ഓഫ് സ്റ്റാഫ് ഓഫീസര്‍ക്കുള്‍പ്പെടെ ഈ രീതിയെക്കുറിച്ച് അറിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഫലസ്തീന്‍ യുവാക്കളെയാണ് കൂടുതലും മനുഷ്യകവചമായി ഇസ്‌റാഈല്‍ സൈന്യം ഉപയോഗിക്കുന്നത്. അവരെ സൈന്യത്തിന്റെ യൂണിഫോം ധരിപ്പിച്ച്, കൈകള്‍ പിന്നില്‍കെട്ടി, ശരീരത്തില്‍ ക്യാമറയും ധരിപ്പിച്ച് കെട്ടിടങ്ങളിലേക്കും തുരങ്കങ്ങളിലേക്കും കയറ്റിവിടുന്നതാണ് സൈന്യത്തിന്റെ രീതി. സൈനിക ഓപ്പറേഷനുകളില്‍ ഉപയോഗിക്കാനായി മാത്രം കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലാത്ത ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോകുന്ന പ്രവണതയും നിലനില്‍ക്കുന്നു.

ഇസ്‌റാഈല്‍ ഡിഫെന്‍സ് ഫോഴ്‌സിന്റെ യൂണിഫോമില്‍ ഫലസ്തീന്‍ സിവിലിയന്‍മാരെ തകര്‍ന്ന കെട്ടിടങ്ങളിലേക്ക് അയക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജൂലൈയില്‍ പുറത്തുവന്നിരുന്നു. 'ബ്രേക്കിങ് ദ സൈലെന്‍സ്' ആരോപിക്കുന്നത് പ്രകാരം ഗാസയില്‍ ആക്രമണമാരംഭിച്ച ഘട്ടത്തില്‍ തന്നെ മനുഷ്യകവചങ്ങളെ ഉപയോഗിക്കുന്ന രീതി ഇസ്‌റാഈല്‍ സൈന്യത്തിനുണ്ടായിരുന്നു എന്നാണ്. ഫലസ്തീന്‍ പൗരന്മാരെ സ്‌ഫോടകവസ്തുക്കള്‍ക്കായുള്ള തിരച്ചിലിന് പോലും ഉപയോഗിക്കുന്നുവെന്ന് ഒരു സൈനികന്‍ മൊഴി നല്‍കിയതായി സംഘടന വ്യക്തമാക്കി.

Reports emerge of Israeli forces using Palestinian youths as human shields, sparking outrage and accusations of war crimes and human rights violations. This disturbing trend highlights the dire situation in the region and the need for international attention and action.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago