HOME
DETAILS

കര്‍ഷകര്‍ക്ക് വിവരങ്ങളെത്തിക്കാന്‍ കതിര്‍ ആപ്പുമായി കൃഷി വകുപ്പ്

  
Web Desk
August 17 2024 | 12:08 PM

Kathir App Revolutionizing Farming with Vital Information at Farmers Fingertips

സംസ്ഥാന കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കതിര്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്. കേരള അഗ്രികള്‍ചര്‍ ടെക്‌നോളജി ഹബ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്കെഴുത്താണ് 'കതിര്‍ (KATHIR). വെബ് പോര്‍ട്ടലായും ഈ സേവനം ലഭ്യമാണ്. 

കാലാവസ്ഥാ വിവരങ്ങള്‍, മണ്ണു പരിശോധന സംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടര്‍ സംവിധാനം, കാര്‍ഷിക പദ്ധതികള്‍ തുടങ്ങിയ സേവനങ്ങളെ ക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിലൂടെ അറിയാന്‍ സാധിക്കും. ചിങ്ങം ഒന്ന് കര്‍ഷക ദിനത്തിലാണ് (ഓഗസ്റ്റ് 17) ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാദ്ധ്യത കുറയ്ക്കുക,  കാലാവസ്ഥ അധിഷ്ഠിതമായി വിളകള്‍ കണ്ടെത്താന്‍ സഹായിക്കുക, കൃഷി സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുക, വിള വിസ്തീര്‍ണം, വിളവ് എന്നിവ കണക്കാക്കാന്‍ സഹായിക്കുക, വിതരണ ശൃംഖലയും സേവനവും ഉറപ്പാക്കുന്നതിനുമായി മാര്‍ക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക, സര്‍ക്കാര്‍ ആനുകൂല്യങ്ങളും പദ്ധതികളും കര്‍ഷകരിലേക്ക് എത്തിക്കുക തുടങ്ങിയ സേവനങ്ങളാണ് കതിരിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

കര്‍ഷകര്‍ക്ക് കാര്‍ഷിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തുന്നതിനും സംശയനിവാരണം നടത്തുന്നതിനും ആപ്പില്‍ സംവിധാനമൊരുക്കും. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും കതിര്‍ ഡൗണ്‍ലോഡു ചെയ്യാന്‍ സാധിക്കും. ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തും സ്മാര്‍ട്ട്‌ഫോണുകളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. 
 
നൂതന സാങ്കേതിക വിദ്യകളിലൂടെ കൃഷി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പ് ഈ പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരിക്കുന്നത്. കതിര്‍ ആപ്പ് പ്രദാനം ചെയ്യുന്ന സേവനങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍, കീടങ്ങളും രോഗങ്ങളേയും കുറിച്ചുള്ള മുന്നറിയിപ്പുകള്‍, കൃഷി സംബന്ധമായി വിദഗ്ധര്‍ നല്‍കുന്ന ഉപദേശങ്ങളും നിര്‍ദേശങ്ങളും, മണ്ണിന്റെ പോഷക നിലയും മണ്ണു പരിശോധനയും അറിയാന്‍ സാധിക്കുക, കാര്‍ഷിക പദ്ധതികള്‍/ സബ്‌സിഡി യോഗ്യത തുടങ്ങിയ വിവരങ്ങള്‍, വിള ഡോക്ടര്‍ അഥവാ പ്ലാന്റ് ഡോക്ടറുടെ സേവനം, കാര്‍ഷിക വാര്‍ത്തകള്‍/ അറിയിപ്പുകള്‍/ പുതിയ സംരംഭങ്ങള്‍, നേരിട്ട് കൃഷിഭവന്‍ സഹായം എങ്ങനെ തേടാം, കൃഷിയിടത്തില്‍ ഒരുക്കേണ്ട ജലസേചന ക്രമീകരണങ്ങള്‍, ജൈവ സര്‍ട്ടിഫിക്കേഷന്‍, മൂല്യവര്‍ധിത ഉല്‍പ്പന്ന പരിശീലനം തുടങ്ങിയ ഒട്ടേറെ സേവനങ്ങള്‍ ഉള്‍പ്പെടുന്നു.

Discover how the Kathir App, launched by the Agriculture Department, is transforming farming by providing farmers with instant access to crucial information, expert advice, and vital resources to boost productivity and profitability



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 days ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago