പുതിയ മുഖം: പ്രൊഫൈല്‍ ലേഔട്ട് ഡിസൈനില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങി ഇന്‍സ്റ്റാഗ്രാം
ഒട്ടുമിക്ക ആളുകളും സദാസമയം ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ഇന്‍സ്റ്റഗ്രാം. അടുത്തിടെയായി പുതിയ പല ഫീച്ചറുകളും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചുവരികയാണ്. ഇപ്പോഴിതാ പുതിയ മാറ്റത്തിനൊരുങ്ങുകയാണ് വാട്സ്ആപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇനി ഇന്സ്റ്റഗ്രാമിന് പുതിയ മുഖം. പുതിയ പ്രൊഫൈല്‍ ലേഔട്ട് ഡിസൈന്‍ പരീക്ഷിച്ച് ഇന്‍സ്റ്റാഗ്രാം. പരിമിതമായ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാക്കിയിട്ടുള്ളതെന്നും ഉപഭോക്താക്കളുടെ പ്രതികരണം അറിഞ്ഞതിന് ശേഷമാണ് ഡിസൈനില്‍ കൂടുതല്‍ മാറ്റങ്ങള്‍ പരിഗണിക്കുകയെന്നും ഇന്‍സ്റ്റാഗ്രാം വക്താവ് വ്യക്തമാക്കി.
അതേസമയം ഭൂരിഭാഗം ആളുകളും ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പങ്കുവെക്കുന്നതെല്ലാം വെര്‍ട്ടിക്കലായാണ്. 4/3, 9/16 എന്നീ സൈസിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ശരിയല്ലെന്നും ഇന്‍സ്റ്റാഗ്രാം മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."