പെരുന്നാള്‍ തിരക്കിലേറി ചട്ടിപ്പറമ്പ് കാലിച്ചന്ത
കൊളത്തൂര്‍: ബലിപെരുന്നാള്‍ അടുക്കുംതോറും ചട്ടിപ്പറമ്പ് കന്നുകാലി ചന്തയിലേക്കുള്ള ആളുകളുടെ തിരക്കും വര്‍ദ്ധിച്ചു. ജില്ലയുടെ പല ഭാഗത്ത് നിന്നുള്ളവരും അയല്‍ ജില്ലകളില്‍ നിന്നുള്ളവരും ബലി മാടുകളെ വില്‍ക്കാനും വാങ്ങാനും ചട്ടിപ്പറമ്പ് കാലി ചന്തയില്‍ എത്തുന്നു.
തമിഴ്‌നാട്,കര്‍ണാടക എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടേക്ക് മാടുകളെ വില്‍പ്പനക്കായ് കൊണ്ടുവരുന്നത്. ജില്ലയിലെ തന്നെ പ്രധാനപെട്ട കാലി ചന്തയില്‍ ഒന്നാണ് ചട്ടിപ്പറമ്പ്. കാള,പോത്ത്,ആട്,പശു,എരുമ തുടങ്ങിയ ഇനത്തില്‍ പെട്ടവയാണിവിടെ കൂടുതലായും വില്പന നടത്തുന്നത്.
നിശ്ചിത പ്രവേശന ഫീസ് കൊടുത്താല്‍ കാലി വ്യാപാരികള്‍ക്ക് ഇവിടെ വില്പന നടത്താന്‍ സാധിക്കും.
കല്യാണം,ഉള്ഹിയ്യത്ത് മറ്റു അറവു പരിപാടികള്‍ എന്നീ ആവശ്യങ്ങള്‍ക്കു വേണ്ടണ്ടിയാണ് കൂടുതല്‍ ആവശ്യക്കാര്‍.എന്നാല്‍ വളര്‍ത്താവശ്യത്തിനായും ഇവിടുന്ന് ആടുമാടുകളെ വാങ്ങുവാനായി ആളുകള്‍ എത്തുന്നുമുണ്ടണ്ട്.
2006ല്‍ തുടങ്ങിയ കാലി ചന്ത തുടക്കത്തില്‍ തിങ്കളാഴ്ചകളില്‍ മാത്രമായിരുന്നു. പിന്നീട് ജനങ്ങളുടെ സൗകര്യ പ്രകാരം ഞായറാഴ്ച കളിലേക്ക് മാറ്റുകയായിരുന്നു.
തുടങ്ങിയത് മുതല്‍ മുടക്കം കൂടാതെ എല്ലാ ആഴ്ചയിലും ചന്ത പ്രവര്‍ത്തിച്ചു വരുന്നു. 51 അംഗങ്ങള്‍ അടങ്ങിയ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കാലി ചന്ത നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."