ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവൽ 28 മുതൽ
തിരുവനന്തപുരം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ), ജി.എസ്.ടി വകുപ്പ്, ലിമാക്സ‌് അഡ്വർടൈസ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്‌റ്റിവലിന് (ജി.കെ.സി.എഫ്) 28 ന് തുടക്കമാകും.
കൊച്ചി ക്രൗൺ പ്ലാസയിൽ 28ന് 'ആടുജീവിതം' സിനിമ വിജയാഘോഷ വേദിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഫെസ്‌റ്റ് ഉദ്ഘാടനം ചെയ്യും. ജി.കെ.സി.എഫ് അംഗങ്ങളായ കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ റിവാഡ് പോയിൻ്റുകൾ ലഭിക്കും. റിവാഡ് പോയിൻ്റിൻ്റെ മൂല്യത്തിനനുസ രിച്ച് സ്ഥാപനങ്ങളിൽ നിന്ന് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാം. ചെറുകിട കച്ചവടക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നതാണു ഫെസ്‌റ്റിന്റെ ലക്ഷ്യമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ്റ് ജസ്‌റ്റിൻ പാലത്തറ പറഞ്ഞു.
ഫെസ്റ്റ് ഗ്രാൻഡ് ഫിനാലെയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്നവർ ക്ക് ആദ്യ 3 സമ്മാനങ്ങളായി 17.5 കിലോ സ്വർണം ലഭിക്കുമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ.ജെ. തോപ്പിൽ, വർക്കിങ് ജനറൽ സെക്രട്ടറി മൊയ്‌ദു വരമംഗലത്ത്, വർക്കിങ് സെക്രട്ടറി ജോയ് പഴേമഠം എന്നിവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."