HOME
DETAILS

ഡിജിറ്റൽ ഷാർജ പ്ലാറ്റ്‌ഫോം ; പൂർത്തിയാക്കിയത് 9.5 ലക്ഷം ഇടപാടുകൾ

  
August 20, 2024 | 5:25 AM

Digital Sharjah PlatformCompleted 95 laks transaction

ഷാർജ: 2021-ൽ 'ഡിജിറ്റൽ ഷാർജ' പ്ലാറ്റ്‌ഫോം ആരംഭിച്ചത് മുതൽ 41.5 ദശലക്ഷം ദിർഹം മൂല്യമുള്ള 9,52,000 ഇടപാടുകൾ പ്രോസസ്സ് ചെയ്തതായി ഷാർജ ഡിജിറ്റൽ ഡിപാർട്ട്‌മെൻ്റ് (എസ്.ഡി.ഡി) അറിയിച്ചു.  ഈ പ്ലാറ്റ്ഫോം 19 പ്രാദേശിക-ഫെഡറൽ-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സംയോജിത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. താമസക്കാർക്കും സന്ദർശകർക്കും വൈവിധ്യമാർന്ന സേവനങ്ങളിലേക്കുള്ള പ്രവേശനം കാര്യക്ഷമമാക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്ത് എമിറേറ്റിലെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്‌ക്കാനും മത്സര ക്ഷമത വർധിപ്പിക്കാനും എസ്.ഡി.ഡി ലക്ഷ്യമിടുന്നു. 

2024 ജൂലൈയിൽ പൂർത്തിയാക്കിയ ഇടപാടുകൾ, രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾ, സന്ദർശനങ്ങൾ എന്നിവയിൽ പ്ലാറ്റ്‌ഫോം 31% ത്രൈമാസ വളർച്ച രേഖപ്പെടുത്തി. ഇക്കാലയളവിൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ, ഐ.എസ് ഉപകരണങ്ങളിൽ ഡൗൺലോഡ് ചെയ്തവരിൽ 615 ശതമാനം വർധന രേഖപ്പെടുത്തി. 2021ൽ 16,066 ആയിരുന്നത് 2024ഓടെ ഏകദേശം 100,000 ആയി. 2020 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ 2.5 ദശലക്ഷത്തിലധികം സന്ദർശനങ്ങളാണ് ഈ വെബ്‌സൈറ്റ് ആകർഷിച്ചത്.

ഇടപാടുകളുടെ ഉപയോക്തൃ അടിത്തറയിലും പ്ലാറ്റ്‌ഫോമിൻ്റെ വളർച്ചയെ എസ്.ഡി.ഡി ഡയരക്ടർ ജനറൽ ശൈഖ് സൗദ് ബിൻ സുൽത്താൻ അൽ ഖാസിമി പ്രശംസിച്ചു. പ്ലാറ്റ്ഫോം പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ആവശ്യങ്ങൾ നിറവേറ്റാൻ ലളിതവും വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ ഡിജിറ്റൽ അനുഭവം പ്രദാനം ചെയ്യുന്നു. തുടർച്ചയായ വികസനത്തിന് വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗതാഗതം, റിയൽ എസ്റ്റേറ്റ്, ബിസിനസ്സ്, സെക്യൂരിറ്റി, യൂട്ടിലിറ്റികൾ, സാമൂഹിക സേവനങ്ങൾ, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളുടനീളം വേഗത്തിലുള്ളതും സുരക്ഷിതവും ലക്ഷ്യമിട്ടതുമായ സേവനങ്ങൾ നൽകുന്നതിന് എസ്.ഡി.ഡി വിപുലമായ സാങ്കേതിക വിദ്യകളും വൈവിധ്യമാർന്ന സവിശേഷതകളും ഉപയോഗിക്കുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  3 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  3 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  3 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  3 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  3 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  3 days ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 days ago