സംഘപരിവാറില്‍ ചോര്‍ച്ച തുടരും: പി.ജയരാജന്‍
മലപ്പുറം: ബിജെപിയില്‍നിന്നു രാജിവെച്ചു സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്കു സ്വീകരണം നല്‍കി. ദീര്‍ഘകാലം യുവമോര്‍ച്ചയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന ശ്രീജിത്ത് അരിമ്പ്രയുടെ നേതൃത്വത്തില്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന മുപ്പതു പേരാണു സിപിഎമ്മില്‍ ചേര്‍ന്നത്. കിഴക്കേത്തലയില്‍ നടന്ന സ്വീകരണ പൊതുയോഗം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ ഇവരെ മാലയിട്ടുസ്വീകരിച്ചു.
കണ്ണൂരില്‍ തുടങ്ങിയ സംഘപരിവാറിലെ പൊട്ടിത്തെറിയും ചോര്‍ച്ചയും സംസ്ഥാനത്താകെ വ്യാപിച്ചതായി പി. ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് ശൈലിയിലും നിര്‍ദ്ദേശത്തിലും പൊരുത്തപ്പെടാനാകാത്തതാണു പൊട്ടിത്തെറിക്കു കാരണം. ആര്‍എസ്എസ് കല്‍പ്പിക്കുന്നത് അക്ഷരംപ്രതി നടപ്പാക്കലാണു ബിജെപിയുടെ കടമ. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതും ബി.ജെപിയാണ്. ജനാധിപത്യം ഇല്ലാതാക്കുന്ന രീതിയിലാണ് ആര്‍എസ്എസിന്റെ ഇടപ്പെടല്‍. കേരളത്തില്‍ പോലും മതഭ്രാന്ത് പ്രചരിപ്പിച്ചു വോട്ടു തട്ടാന്‍ ഇവര്‍ ശ്രമിക്കുന്നു. ഭക്തിയെയും വിശ്വാസത്തെയും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്നെന്നും പി.ജയരാജന്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ സെക്രട്ടറിയറ്റംഗം ഇ.എന്‍ മോഹന്‍ദാസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി .കെ ഹംസ, ഒ.കെ വാസു, ശ്രീജിത്ത് അരിമ്പ്ര എന്നിവര്‍ സംസാരിച്ചു. കേന്ദ്രകമ്മിറ്റിയംഗം എ.വിജയരാഘവന്‍, ജില്ലാ സെക്രട്ടറിയറ്റംഗം വേലായുധന്‍ വള്ളിക്കുന്ന് എന്നിവര്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയംഗം വി.പി അനില്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."