നാവില്‍ കൊതിയൂറും രുചിയില്‍ ചിക്കന്‍ ഒന്നു വറൈറ്റിയായി വരട്ടിയെടുക്കാം
കഴിച്ചാലും കഴിച്ചാലും മതിവരാത്ത ചിക്കന്‍ വരട്ട്. ചപ്പാത്തിക്കും ചോറിനുമൊക്കെ കഴിക്കാന്‍ അടിപൊളി രുചിയാണ്. ഇനി വെറുതേ എടുത്ത് കഴിക്കാനും സൂപ്പര്‍.
ചിക്കന്‍- 1 കിലോ
മഞ്ഞപ്പൊടി- കാല് ടീസ്പൂണ്‍
മുളകുപൊടി- 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിള്‍ സ്പൂണ്‍
പെരുംജീരകപ്പൊടി - കാല് ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്- 8
ഗരംമസാല- ഒരു ടീസ്പൂണ്‍
സവാള-2
നാരങ്ങാ നീര് ഒരു സ്പൂണ്‍
കറിവേപ്പില മല്ലിയില- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ചിക്കന്‍ കഴുകി വൃത്തിയാക്കി മഞ്ഞള്‍പൊടിയും ഉപ്പുമിട്ട് കുഴച്ച് അരമണിക്കൂര്‍ വയ്ക്കുക. ഇനി മിക്സിയുടെ ജാറില്‍ മുളകുപൊടിയും മല്ലിപ്പൊടിയും കറിവേപ്പിലയും വെളുത്തുള്ളി ഇഞ്ചി കശുവണ്ടി ഇവയെല്ലാമിട്ട് ഇത്തിരി വെള്ളമൊഴിച്ച് അരച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പത്ത് വച്ചു ചൂടാകുമ്പോള്‍ അല്പം ഗരം മസാല ഇട്ടുകൊടുക്കുക. ഇതിലേക്ക് സവാളചേര്ത്തു നന്നായി വഴറ്റുക.
ശേഷം അരച്ചുവച്ചിരിക്കുന്ന അരപ്പ് ഇതിലേക്കൊഴിച്ച് വഴറ്റിയെടുക്കുക. പച്ചമണം മാറിവരുമ്പോള്‍ അതിലേക്ക് ചിക്കന്‍ കഷണങ്ങളിട്ടുകൊടുക്കുക എന്നിട്ട് വെള്ളമൊഴിച്ച് മൂടി വച്ച് വേവിക്കുക. കുറുകി വരുമ്പോള്‍ മല്ലിയിലയും കറിവേപ്പിലയുമിട്ട് തീ ഓഫ് ചെയ്യുക. പൊളി ടേസ്റ്റാണീ ചിക്കന്‍ വരട്ടിയതിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."