HOME
DETAILS
MAL
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം: അന്വേഷണത്തിന് പ്രത്യേക സംഘം
Web Desk
August 25 2024 | 13:08 PM
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ആക്ഷേപം ഉന്നയിച്ചവരില്‍ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. മുഖ്യമന്ത്രിയും ഡിജിപിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചു നിന്നാല്‍ കേസെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ പുതിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.
പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സാഹചര്യത്തില്‍ നിയമോപദേശം ലഭിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഉപദേശം നല്‍കിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
"Sexual Exploitation in the Film Industry: Special Team Assigned for Investigation"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."