ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ വിലങ്ങാടിനെ ഭീതിയിലാഴ്ത്തി വീണ്ടും അതിശക്തമഴ, മലവെള്ളപ്പാച്ചില്‍; ടൗണ്‍പാലം വീണ്ടും വെള്ളത്തില്‍
നാദാപുരം: ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനെ ഭീതിയിലാഴ്ത്തി വീണ്ടും അതിശക്ത മഴയും മലവെള്ളപ്പാച്ചിലും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മലയാരത്തെ ഭീതിയിലാക്കി കനത്തമഴ പെയ്തത്.
ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായി. മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. അതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. വന മേഖലയിലും അതിശക്തമായ മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
മഴയെ തുടര്‍ന്ന് 20 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചത്.
വയനാട് മുണ്ടക്കൈ, ചൂരല്‍ മല ഉരുള്‍പൊട്ടലുണ്ടായ കഴിഞ്ഞ ജൂലൈ 31ന് വിലങ്ങാടും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിരുന്നു. വന്‍ നാശമാണ് അന്ന് ഗ്രാമത്തിലുണ്ടായത്. 14 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോവുകയും 313 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും ചെയ്തു. ഏക്കറുകണക്കിന് കൃഷിയിടങ്ങളും പൂര്‍ണമായും ഇല്ലാതായി.
In Kozhikode district's Vilangad, heavy rainfall and landslides have caused significant damage, leading to widespread fear and disruption
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."