കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; റിബേഷിനെ സസ്‌പെന്‍ഡ് ചെയ്യണം, പരാതി നല്‍കി എം.എസ്.എഫ്
കോഴിക്കോട് : കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ച ആറങ്ങോട് എം.എല്‍.പി സ്‌കൂള്‍ അധ്യാപകനായ റിബേഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസര്‍ക്ക് പരാതി നല്‍കി. വര്‍ഗീയദ്രുവീകരണം നടത്താന്‍ ആക്കം കൂട്ടിയ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച റിബേഷ്, അധ്യാപകനായി തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഉടനടി പുറത്താക്കണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
ഡി.വൈ.എഫ്.ഐ നേതാവായ റിബേഷ് നടത്തിയത് വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന്റെ വ്യാപക പ്രചരണത്തിനുള്ള ആസൂത്രിതമായ നീക്കമാണ്. ഹൈക്കോടതി ഇടപെലിനെ തുടര്‍ന്നു മാത്രമാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച റിബേഷിലേക്ക് പൊലീസ് അന്വേഷണം എത്തിയത്. നാളിതുവരെയായി റിബേഷിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
വിഷയത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആറങ്ങോട് എം.എല്‍.പി സ്‌കൂളിലേക്ക് നാളെ മാര്‍ച്ച് നടത്തും. ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, ഭാരവാഹികളായ ഷാനിബ് ചെമ്പോട്, പി.കെ കാസിം, സി.എം മുഹാദ്, കമ്മിറ്റി അംഗങ്ങളായ ജുനൈദ് സി.വി, യാസീന്‍ കൂളിമാട് തുടങ്ങിയവരാണ് ഡി.ഡി.ഇ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
The Muslim Students' Federation (MSF) has filed a complaint seeking the suspension of Ribesh, citing a controversial screenshot shared by him, sparking a heated debate and calls for action.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."