ഒമാൻ; അനുമതിയില്ലാതെ പണംപിരിച്ചാൽ കനത്ത പിഴ
മസ്കത്ത്: രാജ്യത്ത് അനുമതിയില്ലാതെ പൊതുജനങ്ങളിൽ നിന്ന് പണം പിരിക്കുന്നത് കുറ്റകരമാണെന്ന് സാമൂഹ്യ വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ പണപിരിവ് നടത്തുന്നത് ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൽ 299, 300 പ്രകാരം കുറ്റകരമാണെന്നും മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ പണംപിരിക്കുന്നവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചത്. ഒമാനിലോ വിദേശത്തോ ഉപയോഗിക്കാനുള്ള പണപിരിവാണെങ്കിലും അനുമതി ലഭിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമാണ് പണം പിരിക്കനാവുകയുള്ളുവെന്ന് മന്ത്രാലയം പറഞ്ഞു.
ആർട്ടിക്കിൾ 299 പ്രകാരം ലൈസൻസില്ലാതെ രാജ്യത്ത് പണം പിരിച്ചാൽ 1 മാസം മുതൽ 3 മാസം വരെ തടവും 200 റിയാൽ മുതൽ 600 റിയാൽ വരെ പിഴയും ചുമത്തും. ആർട്ടിക്കിൾ 300 പ്രകാരം ലൈസൻസില്ലാതെ പണംപിരിക്കുകകയും അത് ഒമാൻ പുറത്തേക്ക് അയക്കുകയും ചെയ്താൽ മുന്ന്‌മാസം മുതൽ ഒരു വർഷം വരെ തടവും 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴയും ഈടാക്കും. നിയപരമായി അംഗീകരിച്ച ക്ലബുകൾക്കും സംഘടനകൾക്കും മന്ത്രാലയത്തിൻ്റെ അനുമതിയോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം പിരിക്കാൻ സാധിക്കുക. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്‌തവരുംകൃത്യമായ ചാരിറ്റിലക്ഷ്യവുമുള്ളവർക്കാണ് ഇത്തരത്തിൽ പണം പിരിക്കാനാവുക.
സാമൂഹ്യ സംരംഭങ്ങളെ സഹായിക്കുന്നതിന് ചാരിറ്റബിൾ സംഭാവനകൾക്കായി ജൗദ് എന്ന പേരിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഒമാനിലെ ചാരിറ്റബിൾ സംഘടനകൾക്കും സന്നദ്ധസേവകർക്കും സുരക്ഷിതമായി ഇ പെയ്മെന്റ് വഴി പണം കൈമാറാൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്ലാറ്റ് ഫോം അവസരമൊരുക്കുന്നുണ്ട്. സംഭാവന പ്രക്രിയ കാര്യക്ഷമമാക്കാനും ഫണ്ട് യഥാർത്ഥ ആവശ്യക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അനുമതിയില്ലാതെ പണം പിരിക്കുന്നത് തടയാനും ചാരിറ്റി പ്രവർത്തനങ്ങൾക്ക് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാണ് ഇ നിയന്ത്രണം ലക്ഷ്യമിടുന്നത്.
Oman has imposed a heavy penalty for individuals found guilty of withdrawing money without permission, reinforcing the country's strict financial regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."