
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു മാസം, സർക്കാർ സഹായം വാങ്ങാൻ പോലും ഉറ്റവരില്ലാതെ തുടച്ച് നീക്കപ്പെട്ട് 68 കുടുംബങ്ങൾ

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളുമാണ് രക്തബന്ധുക്കളില്‍നിന്ന് ശഖരിച്ച ഡി.എന്‍.എ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചതായും പരിശോധനയില്‍ വ്യക്തമായി.
ഓഗസ്റ്റ് 25ന് നടത്തിയ പ്രത്യേക തിരച്ചിലില്‍ കണ്ടെത്തിയ അഞ്ചെണ്ണം ഉള്‍പ്പെടെ 217 ശരീരഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 203 ശരീരഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം പുത്തുമല പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. തിരിച്ചറിയാത്ത 55 മൃതദേഹങ്ങളും പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 231 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അതേസമയം, ദുരന്തം നടന്ന് ഒരു മാസമായിട്ടും മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ലഭിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും കണക്കുകള്‍ മാത്രമാണ് പുറത്തുവിടുന്നത്. ഡി.എന്‍.എ ഫലം വൈകുന്നതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം 93 പേരുടെ ആശ്രിതര്‍ക്ക് കൈമാറി. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 6 ലക്ഷം രൂപയാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ 6 ലക്ഷവും പി.എം.എന്‍.ആര്‍ ഫണ്ടില്‍നിന്നു 2 ലക്ഷവും സഹിതം 8 ലക്ഷം രൂപയാണ് അടുത്ത ബന്ധുവിനു നല്‍കുക.
തുക സ്വീകരിക്കാന്‍ 58 കുടുംബങ്ങളില്‍നിന്ന് ആരുമെത്തിയില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായം വാങ്ങാന്‍ ഉറ്റവരാരും അവശേഷിക്കാതെ അപ്രത്യക്ഷരായയവരില്‍ എത്രപേരുണ്ടെന്ന് വ്യക്തമാക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല.
12 കേസുകളില്‍ അടുത്ത ബന്ധുവിനെ നിശ്ചയിക്കുന്നതില്‍ തര്‍ക്കം നിലനില്‍ക്കുന്നു. 7 ഇതര സംസ്ഥാനക്കാരുടെ ആശ്രിതര്‍ക്കും തുക നല്‍കാനുണ്ട്. ലഭ്യമായ കണക്കില്‍ ദുരന്തത്തില്‍ മരിച്ച 270 ല്‍ 58 പേര്‍ക്ക് അടുത്ത ബന്ധുക്കളായി ആരും അവശേഷിക്കുന്നില്ല. മരിച്ചവരുടെ ആശ്രിതരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ക്കു ധനസഹായം അനുവദിക്കുന്നതിനു പുതിയ മാനദണ്ഡം നിര്‍ണയിക്കും.
മൃതദേഹവും ശരീരഭാഗങ്ങളും വിട്ടുനല്‍കും
ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന് അധികാരം നല്‍കി വയനാട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കുമെന്നും മരിച്ചയാളുടെ പേരും മറ്റു വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ലാ കലക്ടറുടെ ഉത്തരവിലുണ്ട്. ഫോണ്‍: 04935-240222.
DNA testing has identified 36 victims of the Mundakkai-Chooralmala landslide disaster in Kalpetta, with 17 bodies and 56 body parts matching DNA samples from relatives. The disaster, which occurred a month ago, has led to significant delays in identifying all victims and distributing financial aid. Learn more about the ongoing identification efforts and support for the victims' families.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 3 hours ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 3 hours ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 3 hours ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 3 hours ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 4 hours ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 4 hours ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 4 hours ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 5 hours ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 5 hours ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 5 hours ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 6 hours ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 7 hours ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 7 hours ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 7 hours ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 8 hours ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 8 hours ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 9 hours ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 9 hours ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 7 hours ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 7 hours ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 7 hours ago