സിദ്ദീഖും നടിയും ഒരേ ഹോട്ടലില്‍ താമസിച്ചതായി തെളിവുകള്‍; ലൈംഗികാതിക്രമ പരാതിയില്‍ നടനെതിരെ കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ സിദ്ദിഖിനെതിരെ കുരുക്ക് മുറുകുന്നു. പരാതിയെ സാധൂകരിക്കുന്ന രീതിയില്‍ സിദ്ദീഖിനെതിരെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സിദ്ദിഖും പരാതിക്കാരിയായ നടിയും ഒരേ ഹോട്ടലില്‍ താമസിച്ചതിന്റെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ ഇരുവരുടെയും പേരുകളുണ്ട്. സിദ്ദിഖിനെ കാണാനായി നടി റിസപ്ഷനിലെ രജിസ്റ്ററില്‍ പേരെഴുതി ഒപ്പുവച്ചാണ് മുറിയിലെത്തിയത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് സിദ്ദിഖിന്റെ മുറിയുണ്ടായിരുന്നത്. ഇവിടെ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്നാണു നടി മൊഴിനല്‍കിയത്.
സിനിമാ ചര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് ഹോട്ടലില്‍ എത്താന്‍ ആവശ്യപ്പെട്ടത്. സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷമാണ് നടി ഹോട്ടലില്‍ എത്തിയത്. ഇവിടെവച്ചു പീഡിപ്പിക്കപ്പെട്ട വിവരം അന്നു മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം നിള തിയറ്ററിലായിരുന്നു പ്രിവ്യൂ ഷോ നടന്നത്. ഇവിടെ രണ്ടുപേരും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. തിയറ്ററില്‍നിന്നുള്ള വിവരങ്ങളും പൊലിസ് ശേഖരിക്കും. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമുണ്ട്.
Actor Siddique is under increasing scrutiny in a sexual assault case as vital evidence surfaces
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."