HOME
DETAILS

വീണ്ടും അങ്കണവാടി ഹെല്‍പ്പര്‍ ഒഴിവുകള്‍; പത്താം ക്ലാസ് ജയിക്കണമെന്നില്ല; സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം

  
Web Desk
August 29 2024 | 14:08 PM

anganwadi helper job in kerala sslc fail can also apply before september 25

അഴുത ഐ.സി.ഡി.എസ് പ്രോജക്ടിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അങ്കണവാടി ഹെല്‍പ്പറുടെ (Anganwadi Helper) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാര്‍ക്കാണ് അപേക്ഷിക്കാനാവുക. 


പ്രായപരിധി

01-01-2024 മുതല്‍ 18-46 നും മധ്യേ പ്രായമുള്ളവരും (എസ്.സി, എസ്.ടി 49 വയസുവരെ). 

 

യോഗ്യത

പത്താം ക്ലാസ് പാസാവാത്ത, എഴുത്തും, വായനയും അറിയാവുന്നവരായിരിക്കണം. 

 

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ 25ന് വൈകീട്ട് 5 മണിക്ക് മുന്‍പായി പീരുമേട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അഴുത ഐ.സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം. 

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകള്‍ക്ക് കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായോ, അഴുത ഐ.സി.ഡി.എസുമായോ ബന്ധപ്പെടുക. 

anganwadi helper job in kerala sslc fail can also apply before september 25

2.
എറണാകുളം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് 2024-25  അധ്യായന വര്‍ഷത്തേക്ക് കൗണ്‍സിലറെ നിയമിക്കുന്നു. പ്രതിമാസം ഓണറേറിയമായി 20,000 രൂപ ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാം. നിയമനം തികച്ചും താത്കാലികവും, അദ്ധ്യയന വര്‍ഷാവസാനം വരെ ആയിരിക്കും.

യോഗ്യത
കൗണ്‍സിലിംഗില്‍ പരിചയ സമ്പന്നരും, സൈക്കോളജി/സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവുമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥി കളെയാണ് തെരഞ്ഞെടുക്കുന്നത്.


(പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ മറ്റ് വിഭാഗക്കാരെ പരിഗണിക്കും.)

അപേക്ഷ

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബര്‍ മൂന്നിന് (ചൊവ്വാഴ്ച) രാവിലെ 10.30 ന് എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ഹാജരാകണം.


കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

തലബാത് പ്രോ ഉപയോക്താക്കൾക്ക് ബോൾട്ട് വാഹന യാത്രകളിൽ പ്രത്യേക നിരക്കിളവ്

uae
  •  a day ago
No Image

ഡോക്ടറാകണോ? ഒപ്പമുണ്ട് ഡോക്ടർമാർ; എജു എക്‌സ്‌പോയുടെ ആകര്‍ഷണമായി 'ഡോക് ടു ടാക്'

Kerala
  •  a day ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയില്‍ വിദ്യാർഥികളെ ആകർഷിച്ച് എജ്യുപോർട്ട്

Kerala
  •  a day ago
No Image

വയനാട്ടില്‍ ടെന്റ് തകര്‍ന്നുവീണ് വിനോദസഞ്ചാരിയായ യുവതിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

സുപ്രഭാതം എജു എക്‌സ്‌പോയിലേക്ക് ഒഴുകിയെത്തി വിദ്യാര്‍ഥികള്‍

Kerala
  •  a day ago
No Image

സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് എജു എക്സ്പോയിലെ സ്റ്റാളുകൾ

Kerala
  •  a day ago
No Image

ഉപരിപഠനത്തിന്റെ അനന്തസാധ്യതകള്‍ തുറന്ന് സുപ്രഭാതം എജ്യു എക്സ്പോയ്ക്ക് തുടക്കം

Kerala
  •  a day ago
No Image

ഊട്ടി ഫ്‌ളവര്‍ ഷോക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും

latest
  •  a day ago
No Image

മെട്രോ സ്റ്റേഷന്‍ പേരുകള്‍ സ്വന്തമാക്കാന്‍ കമ്പനികള്‍ക്കിടയില്‍ മത്സരം; കോബ്രാന്‍ഡിങ്ങില്‍ നേട്ടം കൊയ്ത് ആലുവ സ്‌റ്റേഷന്‍

Kerala
  •  a day ago