ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; പ്രതികള്‍ അറസ്റ്റില്‍
ചണ്ഡീഗഢ്: ബീഫിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. ഹരിയാനയില്‍ മുസ്‌ലിം യുവാവിനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. ചര്‍ഖി ജില്ലയിലെ ബന്ധാര ഗ്രാമത്തില്‍ ആഗസ്റ്റ് 27നാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ സാബിര്‍ മാലിക്കാണ് കൊല്ലപ്പെട്ടത്.
ആക്രിത്തൊഴിലാളിയായ സാബിറിനെ ഒരു കൂട്ടമാളുകളെത്തി താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ബീഫ് കഴിച്ചെന്നാരോപിച്ച് മര്‍ദിക്കുകയുമായിരുന്നു. സാബിറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനും മര്‍ദനമേറ്റു.
ആക്രമണം കണ്ട് ചിലര്‍ ഇടപെട്ടതോടെ, സാബിറിനെ സംഘം മറ്റൊരിടത്തേക്ക് കൊണ്ടുപോവുകയും ആക്രമണം തുടരുകയും ഇത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.
സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും ഗോരക്ഷാസേനാ പ്രവര്‍ത്തകരാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
Man Beaten to Death in Haryana for Allegedly Eating Beef; Seven Arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."