HOME
DETAILS

യുഎഇ; വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളെ പൊലിസ് സന്ദർശിച്ചു

ADVERTISEMENT
  
September 01 2024 | 15:09 PM

UAE The police visited the students who were injured in the car accident

ദുബൈ: കഴിഞ്ഞ ദിവസം ഹത്ത-ലഹ്ബാബ് റോഡിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർഥികളെ ദുബൈ പൊലിസ് ടീം സന്ദർശിച്ചു. ദുബൈ പൊലിസ് ആക്ടിംഗ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ബലിൽ ഇബ്രാഹിം അൽ മൻസൂരിയുടെ നിർദേശപ്രകാരം ലഹ്ബാബ് പൊലിസ് സ്റ്റേഷൻ ഡയരക്ടർ ലെഫ്റ്റനന്റ് കേണൽ റാഷിദ് മുഹമ്മദ് സാലമിന്റെ നേതൃത്വത്തിലുള്ള ദുബൈ പൊലിസ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് സഖർ അൽ അമീരിയും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ വിക്ലിം സപ്പോർട്ട് ടീമും അൽ ജലീല റാഷിദ് ആശുപത്രികളിലും വീടുകളിലും സന്ദർശിച്ച് അവരുടെ ആരോഗ്യ നില പരിശോധിക്കുകയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

 സന്ദർശന വേളയിൽ ലെഫ്റ്റനന്റ് കേണൽ റാഷിദ് സാലമും അനുഗമിക്കുന്ന പ്രതിനിധി സംഘവും വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. അവർക്ക് പൂക്കളും സമ്മാനങ്ങളും വിതരണം ചെയ്തു. അവർ വേഗത്തിൽ സുഖം പ്രാപിച്ച് പഠനത്തിലേക്ക് മടങ്ങി വരാൻ ആശംസ്സിക്കുകയും പ്രാർ ഥിക്കുകയും ചെയ്തു. എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായും വ്യക്തികളുമായും സാമൂഹിക ആശയ വിനിമയം ശക്തിപ്പെടുത്തുകയെ അലക്ഷ്യത്തോടെയുള്ള ദുബൈ പൊലിസിൻ്റെ സാമൂഹിക സംരംഭങ്ങളുടെ ഭാഗമാണ് ഈ സന്ദർശനമെന്ന് ലെഫ്റ്റനൻ്റ് കേണൽ റാഷിദ് സാലം ഊന്നിപ്പറഞ്ഞു പൊലിസും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള സാമൂഹിക പങ്കാളിത്തം വർധിപ്പിക്കുക, സുരക്ഷാ-ട്രാഫിക് വിഷയങ്ങളിൽ അവബോധവും വിദ്യാഭ്യാസവുമുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കുക.

ഏകോപിപ്പിച്ച് ബോധവൽക്കരണ പരിപാടികൾ ആരംഭിക്കുക എന്നീ ലക്ഷ്യ ങ്ങളോടെയുള്ള സ്‌കൂൾ സെക്യൂരിറ്റി' സംരംഭവുമായും സന്ദർശനം യോജിപ്പിച്ചിരിക്കുന്നു. പരുക്കേറ്റ വിദ്യാർഥികളുടെ ആത്മാഭിമാനം ഉയർത്താനും ഈ പ്രയാസകരമായ സമയത്ത് അവർക്കൊപ്പം നിൽക്കാനും ലക്ഷ്യമിട്ടുള്ള പൊലീസിന്റെ മാനുഷിക സംരംഭങ്ങൾക്ക് വിദ്യാർത്ഥികളുടെ കുടുംബങ്ങൾ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഹത്ത-ലഹ്ബാബ് റോഡിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിക്കുകയും ഡ്രൈവർ ഉൾപ്പെടെ 11 പേർക്ക് പരുക്കേൽക്കുകയുമായിരുന്നു. അമിത വേഗവും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് പെട്ടെന്ന് മെറ്റൽ ബാരിയറിൽ ഇടിച്ച് മണൽ പ്രദേശത്തേക്ക് മറിയുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മുകേഷിന് സർക്കാരിന്റെ സംരക്ഷണം; അന്വേഷണ സംഘത്തിന് മൂക്കുകയർ, മുൻ‌കൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല 

Kerala
  •  2 days ago
No Image

തലസ്ഥാനത്തെ ജലവിതരണ സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു; നഗരപരിധിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  2 days ago
No Image

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും; വയനാട് ദുരന്തബാധിത മേഖലയിലെ മുഴുവൻ ജനങ്ങൾക്കും കിറ്റ്

Kerala
  •  2 days ago
No Image

ഓണക്കാലത്തെ തിരക്കൊഴിവാക്കാൻ ട്രെയിനുകൾക്ക് അധിക കോച്ച് അനുവദിക്കും

Kerala
  •  2 days ago
No Image

കേരളത്തിൽ ഒരാഴ്ച വ്യാപകമഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

പ്രവാസികളെ ദ്രോഹിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ പുതുക്കിയ ബാഗേജ് നയം; മാറ്റണെമെന്ന് ആവശ്യപ്പെട്ട് നിവേദനം

bahrain
  •  3 days ago
No Image

തിരുവമ്പാടിയിലെ ബിവറേജ് ഔട്ട്‌ലറ്റില്‍ മോഷണം; മേശയിലുള്ള പണമെടുത്തില്ല; അടിച്ചുമാറ്റിയത് മദ്യക്കുപ്പികള്‍ മാത്രം

Kerala
  •  3 days ago
No Image

വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് വില്‍പന; കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ

Kuwait
  •  3 days ago
No Image

സഊദിയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22021 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

Saudi-arabia
  •  3 days ago
No Image

നഗരസഭാ പരിധിയിലെ കുടിവെള്ള പ്രശ്‌നം; കേരള യൂണിവേഴ്‌സിറ്റി നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  3 days ago