വിജിലന്‍സ് ഡയറക്ടര്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് മാണി
കോട്ടയം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് കെ.എം മാണി എംഎല്‍എ. പുതിയ വിജിലന്‍സ് കേസ് അതിന്റെ പശ്ചാത്തലത്തിലാണ്. സത്യം ജയിക്കും.
താന്‍ തെറ്റുചെയ്തിട്ടില്ല. ജേക്കബ് തോമസ് തന്നെ വേട്ടയാടുകയാണെന്നും മാണി പറഞ്ഞു.
കോഴി നികുതി വെട്ടിപ്പ് കേസില്‍ തനിക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി ശുദ്ധ തോന്നിവാസമാണ്. വാദി പ്രതിയാകുന്നതിനു തുല്യമാണിത്. സര്‍ക്കാറിന്റെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് താന്‍ ചെയ്തത്.
വരും ദിവസങ്ങളില്‍ തനിക്കെതിരേ കൂടുതല്‍ കേസുകള്‍ വരുമെന്നും മാണി പറഞ്ഞു.
കോഴിക്കച്ചവടക്കാര്‍ക്ക് നികുതി ഇളവ് നല്‍കിയതു വഴി ഖജനാവിന് 200 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് മാണിക്കെതിരേയുള്ള ആരോപണം. ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബ്രോയിലര്‍ ചിക്കന്‍ മൊത്തക്കച്ചവടക്കാരായ തോംസണ്‍ ഗ്രൂപ്പിന്റെ 65 കോടിയുടെ നികുതി വെട്ടിപ്പ് എഴുതിതത്തള്ളുന്നതിന് 50 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."