HOME
DETAILS

എയർ കേരള : ലക്ഷ്യം കുറഞ്ഞ യാത്രാനിരക്ക്; എ.ഒ.സി ലഭിച്ചാൽ ഉടൻ സർവിസ്

  
Laila
September 04 2024 | 05:09 AM

Service as soon as AOC is received-air kerala

ദുബൈ: ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനി (ഡി.ജി.സി.എ)ൽ നിന്ന് എയർ ഓപറേറ്റിങ് സർട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിക്കുന്ന മുറയ്ക്ക് സെറ്റ് ഫ്ലൈ ഏവിയേഷന്റെ നേതൃത്വത്തിൽ എയർ കേരള സർവിസ് തുടങ്ങുമെന്നും മറ്റു കാര്യങ്ങളെല്ലാം സജ്ജമാണെന്നും ചെയർമാൻ അഫി അഹ്മദ് ദുബൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കമ്പനി സി.ഇ.ഒ ആയി ഹരീഷ് കുട്ടിയെ നിയമിച്ചതിനെക്കുറിച്ചു പ്രഖ്യാപനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

എയർ കേരള സർവിസ് ആരംഭവുമായി ബന്ധപ്പെട്ട് ഇനി എ.ഒ.സി മാത്രമാണ് ലഭിക്കാൻ ബാക്കിയുള്ളത്. ഇതിനായി ഉടൻ തന്നെ താനും വൈസ് ചെയർമാൻ അയൂബ് കല്ലട, സി.ഇ.ഒ ഹരീഷ് കുട്ടി എന്നിവരും ഉൾപ്പെടുന്ന സംഘം ഡൽഹിയിൽ ഡി.ജി.സി.എ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഫി പറഞ്ഞു. എയർ കേരളക്ക് പിന്തുണ തേടി കേന്ദ്ര വ്യോമയാന മന്ത്രിയെയും കാണും. ആദ്യ ഘട്ടത്തിൽ മൂന്ന് വിമാനങ്ങളുമായി ഇന്ത്യയിൽ ആഭ്യന്തര സർവിസായിരിക്കും തുടങ്ങുക. വിമാനങ്ങളുടെ എണ്ണം 20 ആയി ഉയരുന്നതോടെ അന്തർദേശീയ സർവിസിന് തുടക്കമാവും. നെടുമ്പാശ്ശേരി അന്തർദേശിയ വിമാനത്താവളമായിരിക്കും എയർ കേരളയുടെ പ്രവർത്തന ഹബ്. എൻജിനീയറിങ് അറ്റകുറ്റപ്പണികൾ ചെയ്യാൻ നിലവിൽ കേരളത്തിൽ ഇവിടെ മാത്രമേ സൗകര്യമുള്ളൂ. 

താങ്ങാനാവാത്ത ടിക്കറ്റ് നിരക്ക് മൂലം അവധിക്കാലത്ത് പോലും നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസി കുടുംബങ്ങളുടെ അവസ്ഥ മനസ്സിലാക്കിയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ബജറ്റ് എയർലൈൻ എന്ന സംരംഭത്തിലെത്തിയതെന്ന് വെളിപ്പെടുത്തിയ അഫി, മറ്റേതൊരു വിമാന കമ്പനി നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് എയർ ടിക്കറ്റ് നൽകാൻ സാധിക്കുമെന്ന ഉറപ്പാണ് തങ്ങൾക്കുള്ളതെന്നും വ്യക്തമാക്കി. വിസ് എയർ പോലെ ലോകത്ത് ഈ മാതൃക വിജയകരമായി നടത്തുന്ന എയർലൈനുകൾ ഉണ്ടെന്നും അതാണ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം കുറച്ച് പിന്നീട് നിരക്ക് കൂട്ടുന്ന രീതി അവലംബിക്കില്ലെന്നും പ്രവാസികൾക്ക് മികച്ച സേവനം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എയർ കേരളയുമായി സഹകരിക്കുന്ന കാര്യത്തിൽ കേരള സർക്കാരിന് അനുകൂല പ്രതികരണമാണുള്ളതെന്നും മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തുമെന്നും അഫി അഹ്മദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എയർ കേരള ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി നിയമിതനായ ഹരീഷ് കുട്ടി എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതനിയ എയർവെയ്‌സ്, ബ്രിട്ടിഷ് എയർവെയ്‌സ് തുടങ്ങിയ കമ്പനികളിൽ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ്.

സലാം എയറിൽ റവന്യൂ ആൻഡ് നെറ്റ്‌വർക് പ്ലാനിങ് ഡയരക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, കൊവിഡ് വെല്ലുവിളികൾക്കിടയിലും എയർലൈനിൻ്റെ ലാഭക്ഷമത വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എയർ അറേബ്യ, വതനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, വിജയകരമായ വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകി. കൂടാതെ, ഹരീഷ് സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫിസറായും വതനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയരക്ടറായും റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഈ മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്. ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചക്കും അതിലുപരി എയർ കേരളയെ ഇന്ത്യയിലെ മുൻ നിര വിമാന കമ്പനിയായി മാറ്റാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വൈസ് ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു. കമ്പനി വക്താവ് സഫീർ മഹമൂദും പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  3 days ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  3 days ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  3 days ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  3 days ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  3 days ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  3 days ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  3 days ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  3 days ago