ഇനി കൂടുതല്‍ സമയമില്ല; ആധാര്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഈ മാസം അവസാനിക്കും
ആധാര്‍ കാര്‍ഡ് ഇനിയും അപ്‌ഡേറ്റ് ചെയ്തില്ലേ?.. ആധാറില്‍ എന്തെങ്കിലും തിരുത്താനുണ്ടോ?.. എങ്കില്‍ ഇനിയും സമയം വൈകിപ്പിക്കേണ്ട. ആധാറിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താനുള്ള സമയപരിധി സ്‌പെ്റ്റംബര്‍ 14ന് അവസാനിക്കും. കൂടാതെ ആധാര്‍ എടുത്ത് 10 വര്‍ഷമായിട്ടും ഒരു അപ്‌ഡേഷനും വരുത്താത്തവരും നിര്‍ബന്ധമായും ആധാര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. സെപ്റ്റംബര്‍ 14ന് മുന്‍പ് ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇതിന് മുന്‍പ് പലപ്പോഴായി കാലാവധി നീട്ടിയാണ് സെപ്റ്റംബര്‍ 14 ലേക്ക് എത്തിയിരിക്കുന്നത്.
സെപ്റ്റംബർ 14ന് ശേഷം ഫീസ് അടയ്‌ക്കേണ്ടി വരും
ഈ നിശ്ചിത സമയപരിധിക്ക് ശേഷം ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾ പണം നൽകേണ്ടിവരും. യുഐഡിഎഐ നൽകുന്ന ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഈ സൗജന്യ സേവനം myAadhaar പോർട്ടലിൽ മാത്രമേ ലഭ്യമാകൂ എന്നതാണ് പ്രത്യേകത. ഈ സേവനത്തിൻ്റെ സമയപരിധി നീട്ടുന്നതോടെ ആധാറിലെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് യുഐഡിഎഐ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ഓൺലൈനിൽ വിശദാംശങ്ങൾ എങ്ങനെ അപ്ഡേറ്റ് ചെയ്യും?
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://uidai.gov.in/ ലേക്ക് ലോഗിൻ ചെയ്യുക. ശേഷം ഹോംപേജിലെ മൈ ആധാർ പോർട്ടലിലേക്ക് പോകുക. അവിടെ ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകി ലഭിച്ച ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുക, വിശദാംശങ്ങൾ ശരിയാണെങ്കിൽ ശരിയായ ബോക്സിൽ ടിക്ക് ചെയ്യുക. ജനസംഖ്യാപരമായ വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയാൽ, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ഐഡൻ്റിറ്റി ഡോക്യുമെൻ്റ് തിരഞ്ഞെടുത്ത് രേഖകൾ അപ്‌ലോഡ് ചെയ്യുക. ഈ പ്രമാണം JPEG, PNG, PDF എന്നീ രൂപത്തിൽ അപ്‌ലോഡ് ചെയ്യാൻ കഴിയും
Deadline to Update Aadhaar for Free Ends This Month
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."